വെബ് ഡെസ്ക്ക് | | 1 minute Read
കളമശേരി : പൊതുപ്രവര്ത്തകൻ ഗിരീഷ് ബാബുവിനെ മരിച്ച നിലയില് കണ്ടെത്തി. കുസാറ്റ് കാമ്പസിന് സമീപം കാരിപ്പള്ളി റോഡില് പുന്നക്കാട്ട് വീട്ടില് ഇന്ന് പുലര്ച്ചെ മുറിയില് മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്ന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു
പാലാരിവട്ടം പാലം അഴിമതിക്കേസിൽ കോടതിയെ സമീപിച്ചിരുന്നു. സി എം ആർ എൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയപാര്ടി നേതാക്കള് ഉള്പ്പെടെ 12 പേരെ പ്രതിയാക്കി ഗിരീഷ് ബാബു അടുത്തിടെ ഹര്ജി നല്കിയിരുന്നു.
എന്നാല് ഹര്ജി മൂവാറ്റുപുഴ വിജിലന്സ് കോടതി തള്ളുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്ക്വസ്റ്റ് നടപടികളാരംഭിച്ചു.
Also Read » ഗിരീഷ് പുത്തഞ്ചേരി സ്മരണയിൽ പുത്തഞ്ചേരി ജി. എൽ. പി സ്കൂളിൽ ഓണമാഘോഷിച്ചു
Also Read » തൃശൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
English Summary : Activist Gireesh Babu Found Dead In Home in Kerala