| 1 minute Read
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമകോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്.
വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേണലിസം (മോജോ ), വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിലും പരിശീലനം ലഭിക്കും.
പഠന സമയത്ത് ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും.
താത്പര്യമുള്ളവര്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ഓഗസ്റ്റ് 10നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9544958182
Also Read » നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം; സംസ്ഥാന തലത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു
English Summary : Applications Have Been Invited For The Media Course Conducted By Keltron in Kerala