| 1 minute Read
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കുമളിക്ക് സമീപം എത്തി. കുമളിയിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അടുത്താണ് അരിക്കൊമ്പൻ എന്നാണ് റിപ്പോർട്ട്.
ആനയുടെ ജിപിഎസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആറു ദിവസം മുമ്പാണ് തമിഴ്‌നാട്ടിൽ ഭീതി പരത്തിയ കാട്ടാന കേരളത്തിലെ വനങ്ങളിലേക്ക് കടന്നത്.
അരീക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് തമിഴ്‌നാട് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അത് ഇപ്പോഴും തുടരുകയാണ്.
അവിടെയുള്ള ഒരു വീടിന് നേരെ ആന ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. വനപാലകർക്കായി നിർമിച്ച ഷെഡ് ഞായറാഴ്ച ആന തകർത്തിരുന്നു.
ആന പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിയെങ്കിലും തമിഴ്‌നാട് വനമേഖലകളിൽ ശക്തമായ നിരീക്ഷണം തുടരുകയാണ്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘത്തോട് അവിടെത്തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ആനയുടെ തിരിച്ചുവരവിനുള്ള സാധ്യത കണക്കിലെടുത്താണിത്.
Also Read » തമിഴ് നാട് വനം വകുപ്പിൻ്റെ 'അരിക്കൊമ്പൻ ദൗത്യം' ആരംഭിച്ചു
Also Read » അരിക്കൊമ്പൻ മേഘമലയ്ക്ക് സമീപമുള്ള വനമേഖലയിൽ ; കേരളം വിവരങ്ങൾ കൈമാറുന്നില്ലെന്ന് തമിഴ്നാട്
English Summary : Arikomban Came Close To Kumily Forest Department Intensifies Surveillance in Kerala