main

ആർ എം പി നേതാവ് കെഎസ് ഹരിഹരൻ്റെ വീടിന് നേരെ ആക്രമണം ; സി പി എം നേതൃത്വത്തിൻ്റെ അറിവോടെയെന്ന് ആരോപണം


കോഴിക്കോട്: വീടിന് നേരെ ഇന്നലെ രാത്രി ആക്രമണം നടത്തിയതിന് പിന്നില്‍ സിപിഎം ആണെന്ന് ആർ എം പി നേതാവ് കെഎസ് ഹരിഹരൻ.

17004-1715565983-images


ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാലീ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന പി മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇന്നലെ രാത്രി 8:15ഓടെയാണ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തു മതിലില്‍ തട്ടി പൊട്ടി തെറിച്ചുപോയതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. വൈകാതെ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സ്ഫോടനം നടന്ന് അല്‍പസമയത്തിനകം ഇത് ചെയ്തവര്‍ തന്നെ തിരികെ വന്ന് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടം വാരിയെടുത്ത് കൊണ്ടുപോയതായും ഹരിഹരൻ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. നടി മഞ്ജു വാര്യര്‍, സിപിഎം നേതാവ് കെകെ ശൈലജ എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് ഏറെ വിവാദമായത്.


Also Read » പത്തനംതിട്ടയിൽ വീടിന് നേരെ മുഖംമൂടി സംഘത്തിൻ്റെ ആക്രമണം ; ദുരൂഹതയുണ്ടെന്ന് പൊലീസ്


Also Read » 70കാരി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപണം ; വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം



RELATED

English Summary : Attack On Rmp Leader Ks Hariharan S House It Is Alleged That With The Knowledge Of The Cpm Leadership in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0044 seconds.