| 1 minute Read
കോഴിക്കോട്: ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം നൽകിയ സംഭവം അംഗീകരിക്കാനാവില്ലെന്ന മഹല്ല് കമ്മിറ്റിയുടെ നിലപാടിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വധുവായ ബഹിജ ദലീല.
ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും ഇത്രയും നിർണായകമായ മുഹൂർത്തത്തിൽ തന്റെ സാന്നിദ്ധ്യം വിലക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്നും യുവതി പ്രതികരിച്ചു.
ഒരു മാദ്ധ്യമമാണ് യുവതിയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂലായ് 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മത്തിനാണ് വധുവിന് പ്രവേശനം നൽകിയത്. വേദിയിൽ വച്ചുതന്നെയാണ് യുവതി വരനിൽ നിന്ന് മഹർ സ്വീകരിച്ചത്.
സാധാരണയായി നിക്കാഹ് കഴിഞ്ഞ ശേഷം വരൻ വധുവിന്റെ വീട്ടിലെത്തിയാണ് മഹർ നൽകുക.ഇത് വിവാദമായതോടെയാണ് മഹല്ല് കമ്മിറ്റി വിശദീകരണം നൽകിയത്
Also Read » ഇൻകാസ് അൽഐൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ"നവജ്വാല 2022" സമ്മർ ക്യാമ്പ് ആഗസ്ത് 14 ന്
English Summary : Bride Gets Entry For Nikah Ceremony At Juma Masjid in Kerala