| 1 minute Read
തിരുവനന്തപുരം: അഴിമതിക്കാരായ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
എല്ലാ സർക്കാർ ജീവനക്കാരും അഴിമതിക്കാരല്ലെന്നും സത്യസന്ധമായ സേവന ജീവിതം നയിക്കുന്ന ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങളുടെ ഇടപെടൽ ഉണ്ടാവണം . ജനം ഇടപെട്ടാൽ ഇത്തരക്കാർ തിരുത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിക്കാരെ സർക്കാർ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് ജീവനക്കാർ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പാലക്കാട്ടെ കൈക്കൂലി സംഭവം എന്ത് ചീത്തപ്പേരാണ് സൃഷ്ടിച്ചതെന്ന് എല്ലാവർക്കും അറിയാം. ഇത്തരം സംഭവങ്ങൾ ഗൗരവമായി കാണണം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read » കൊല്ലത്ത് പൂർത്തിയാക്കിയ ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
English Summary : Chief Minister Pinarayi Vijayan Warns Corrupt Government Employees in Kerala