ഗൾഫ് ഡെസ്ക് | | 1 minute Read
മട്ടന്നൂര്‍: ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ മാറുന്നതാണ് നാടിന് നല്ലതെന്ന് കെ.പി.സിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി . കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സത്യം പറഞ്ഞാല്‍ ആദ്യം മാറേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇദ്ദേഹം മാറാതെ മറ്റുമന്ത്രിമാര്‍ മാറിയിട്ടു കാര്യമില്ല. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയാണ് ഭരണത്തിന്റെ പ്രതിച്ഛായ.കേരളംകണ്ടതില്‍ വെച്ച് ഏറ്റവും മോശം മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നു ഞാന്‍ പറഞ്ഞാല്‍ സി.പി. എമ്മിന്റെ സ്ഥാനത്തിരിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ പോലും അതു അംഗീകരിക്കും.
തുരുമ്പെടുത്ത മന്ത്രിസഭയെന്നു സി.പി. എം നേതാക്കളായ എം.എ ബേബിയും തോമസ് ഐസക്കും വിമര്‍ശിച്ച മന്ത്രിസഭയാണ് പിണറായിയുടെത്. മന്ത്രിസഭാപുന:സംഘടന അവരുടെ തീരുമാനമാണ്. ഞങ്ങള്‍ അതില്‍ ഇടപെട്ടു അഭിപ്രായം പറയുന്നില്ല. പുതുതായി കൊളളാവുന്നവര്‍ മന്ത്രിമാരായാല്‍ നാടിന് നല്ലത്. ഗവണ്‍മെന്റിന്റെ പരാജയവും വിജയവും നിര്‍ണയിക്കുന്നത് മന്ത്രിമാരാണന്നും കെ.സുധാകരന്‍ പറഞ്ഞു.
സംസ്ഥാന മന്ത്രിസഭയില്‍നവംബറില്‍ വന്‍അഴിച്ചുപണിയുണ്ടാകുമെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്നാണ് കെ. പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്തുവന്നത്.
Also Read » ആധുനികവത്കരണത്തിനൊരുങ്ങി സിയാൽ ; 7 പദ്ധതികൾക്ക് മുഖ്യമന്ത്രി തുടക്കമിടും
Also Read » കോപ് 28 കാലാവസ്ഥ ഉച്ചകോടി : അബൂദബിയിൽ മതനേതാക്കളുടെ ആഗോള സമ്മേളനം ഒക്ടോബർ ആറിന്
English Summary : Chief Minister Should Change First To Improve The Image Of The Government K Sudhakaran in Kerala