main

കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി ; കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യത്തെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് ഡിസിസി പ്രസിഡൻ്റ്


കോഴിക്കോട് : കോഴിക്കോട് ലോകസഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിൻ്റെ പേരിൽ കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യത്തെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് ഡിസിസി പ്രസിഡൻ്റ് പ്രവീണ്‍ കുമാര്‍

കോര്‍കമ്മിറ്റി കൂടാതെ ജില്ലയില്‍ ഒരു പാര്‍ട്ടി അംഗത്തിനെതിരെയും നടപടിയെടുക്കില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

16994-1715497299-images


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഏതെങ്കിലും നേതാവിന്റെ തണലില്‍ നിന്നാല്‍ എന്തും ചെയ്യാവുന്ന അവസ്ഥ നേരത്തെ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. അത് മാറി. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന ഏത് നടപടി സ്വീകരിച്ചാലും സുബ്രഹ്‌മണ്യന്റെ ഗതിയായിരിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യത്തെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് തന്നെ പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും പിന്നില്‍ കെ സുധാകരന്റെ വിശ്വസ്തന്‍ ജയന്താണെന്നും സുബ്രഹ്‌മണ്യന്‍ ആരോപിച്ചിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പ്രവര്‍ത്തിച്ചുവെന്ന പരാതിയിലാണ് സുബ്രഹ്‌മണ്യത്തെ പുറത്താക്കിയത്.

അതേസമയം കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും സുബ്രഹ്‌മണ്യം ആരോപിച്ചിരുന്നു.


Also Read » രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം ; അൻവറിനെ ചങ്ങലക്കിട്ട് തളക്കണമെന്ന് മലപ്പുറം ഡിസിസി


Also Read » കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ വിശ്വസ്ഥൻ ബി ജെ പിയിൽ



RELATED

English Summary : Explosion In Kozhikode Congress Kpcc Member Kv Subramaniam S Expulsion Was A Collective Decision Dcc President Says in Kerala


Latest








Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.1354 seconds.