വെബ് ഡെസ്ക്ക് | | 1 minute Read
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി രണ്ടു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ് കസ്റ്റംസ് എയർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. സുഹൈബിന്റെ പക്കൽ നിന്ന് ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മിശ്രിത രൂപത്തിൽ കടത്തിയ 1.959 കിലോ സ്വർണം കണ്ടെത്തിയത്. ഏകദേശം 1.2 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്.
മറ്റൊരു യാത്രക്കാരനായ തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറിന്റെ (28) പക്കൽ നിന്ന് സ്വർണലായനിയിൽ മുക്കിയ ശേഷം മടക്കി ബാഗിനുള്ളിൽ സൂക്ഷിച്ച ലുങ്കികളും പിടികൂടി. 10 ലുങ്കികളാണ് പിടികൂടിയത്.
ഈ ലുങ്കികളുടെ ഭാരം 4.3 കിലോഗ്രാമായിരുന്നു.ബാഗേജ് എക്സ്റേ പരിശോധന നടത്തിയപ്പോൾ സംശയം തോന്നിയാണ് സാധനങ്ങൾ കസ്റ്റഡിയിലെടുത്തത്. ലുങ്കിയിൽ നിന്നു സ്വർണം വേർതിരിച്ച് അളവെടുക്കുന്നതിന് കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു.
ഏകദേശം ഒരു കിലോഗ്രാം സ്വർണം ഈ ലുങ്കികളിൽ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഏകദേശം 60 ലക്ഷം രൂപ വില വരും.ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും.
Also Read » സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി
Also Read » ''ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ'' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു
English Summary : Gold Smuggling Through Thiruvananthaapuram Airport Today Sized Dhoti in Kerala