main

ദേശീയ ഡെങ്കു ദിനത്തില്‍ പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കി ആരോഗ്യവകുപ്പ്


ദേശീയ ഡെങ്കുപ്പനി നിര്‍വ്യാപന ദിനാചാരണത്തോടനുബന്ധിച്ചു വ്യാഴാഴ്ച്ച (മെയ് 16) മുതല്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ശുചീകരണ,ബോധവല്‍ക്കരണ പരിപാടികളും പ്രത്യേക പരിശോധനകളും ഊര്‍ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു.

ഡെങ്കുപ്പനി ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊതുകുജന്യരോഗങ്ങള്‍ക്കു കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ജില്ലയില്‍ മെയ് 25-ന് അകം പ്രത്യേക പരിശോധന നടത്തും. ആരോഗ്യവകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴില്‍ വരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുളള ഉദ്യോഗസ്ഥര്‍ ഏതു സ്ഥാപനവും പരിസരവും നോട്ടീസ് കൂടാതെ പരിശോധിക്കും.

17047-1715820131-untitled-3


വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യങ്ങള്‍ക്ക് 1000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാനായി നിയമം അനുശാസിക്കുന്നുണ്ട്. ജലസ്രോതസ്സ് മലിനമാക്കല്‍, പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന വിധത്തിലും പൊതുജനാരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന തരത്തിലും ശുചിമുറികള്‍ പ്രവര്‍ത്തിപ്പിക്കല്‍, പൊതു- സ്വകാര്യ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കല്‍ എന്നീ കുറ്റ കൃത്യങ്ങള്‍ക്കു പിഴയ്ക്കു പുറമെ തടവു ശിക്ഷ കൂടി നേരിടേണ്ടി വരും. കുറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പരമാവധി പിഴയുടെ ഇരട്ടി തുകയും ഒടുക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

എല്ലാ വര്‍ഷവും മെയ് 16 ദേശീയ ഡെങ്കുനിവാരണ ദിനമായി ആചരിച്ചുവരുന്നു. സാമൂഹിക പങ്കാളിത്തത്തോടെ ``ഡെങ്കിപ്പനിയെ നിയന്ത്രിക്കാം പ്രതിരോധം വീട്ടില്‍ നിന്നും ആരംഭിക്കാം'' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കളമശ്ശേരി, തൃക്കാക്കര, തൃപ്പുണിത്തുറ, ആലുവ,അങ്കമാലി, മരട് മുനിസിപ്പാലിറ്റികളും കൊച്ചിന്‍ കോര്‍പറേഷനിലെ വടുതല ഈസ്റ്റ്, പച്ചാളം, തട്ടാഴം, മട്ടാഞ്ചേരി, മങ്ങാട്ടുമുക്ക് എന്നീ പ്രദേശങ്ങളിലും,ചൂര്‍ണ്ണിക്കര, ഇടത്തല കടുങ്ങല്ലൂര്‍, കീഴ്മാട്, വെങ്ങോല, അയ്യമ്പുഴ പഞ്ചായത്തുകളിലുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഡെങ്കുപ്പനി അറിയേണ്ടത്..

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കുപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക ,ശരീര തളര്‍ച്ച, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കുപ്പനിയുടെ അപായസൂചനകളാണ്.

പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. മേല്‍ പറഞ്ഞ പല ലക്ഷണങ്ങളും പല രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക.

പനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂര്‍ണ്ണ വിശ്രമം തുടരുക, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതാണ്. ഡെങ്കുപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലയ്ക്കുള്ളില്‍ ആയിരിക്കണം. ഒരു തവണ ഡെങ്കുപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധം പ്രധാനം

ഈഡിസ് കൊതുക് നിയന്ത്രണമാണ് ഡെങ്കുപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗ്ഗം. വീടിനുള്ളിലും, വീടിനു സമീപവുമാണ് ഇവ പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുങ്ങിന്‍ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.

ഓരോ വ്യക്തിയും തന്റെ വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരത്ത് ഇത്തരം കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കുപ്പനിയെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും.ഇതിനായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

കൊതുകുവളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കിയും വ്യക്തിഗത സുരക്ഷിതമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഡെങ്കുപ്പനിയെ നിയന്ത്രിക്കാന്‍ കഴിയും. ഡെങ്കുപ്പനി നിയന്ത്രണം ഓരോ പൗരന്റെയും കടമയായി നമുക്ക് ഏറ്റെടുക്കാം. പൊതുജനാരോഗ്യനിയമം പാലിച്ച് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഓരോരുത്തരും ഉറവിടനശീകരണവും പരിസരശുചിത്വവും പാലിച്ച് ആരോഗ്യമുള്ള നാടിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.


Also Read » കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു


Also Read » ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം സീരിയൽ സംവിധായകൻ കൃഷ്ണകുമാറിന് സമ്മാനിച്ചുRELATED

English Summary : Health Department Tightens Public Health Rules On National Dengue Day in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.1452 seconds.