main

ആലപ്പുഴ നഗരത്തിൽ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു


2315-1658644154-fb-img-1658643766141


ആലപ്പുഴ നഗരസഭ മുല്ലക്കല്‍ വാര്‍ഡില്‍ സീറോ ജംഗ്ഷന്‍ മുതല്‍ മഞ്ജുള ബേക്കറി വരെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് പോലും ബുദ്ധിമുട്ടാകുന്നതരത്തില്‍ ഫുട്പാത്തിലേക്ക് ഇറക്കി വച്ച് വ്യാപാരം ചെയ്യുന്നവരെയും, അനധികൃത വഴിയോര കച്ചവടക്കാരെയും, പുറത്തേക്ക് ബോര്‍ഡുകളും മറ്റും ഇറക്കിവച്ചിട്ടുള്ളതും, ആലപ്പുഴ നഗരസഭ ഹെല്‍ത്ത് സ്ക്വാഡ്, കൺട്രോൾ റൂം പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു.

പാർക്കിംഗ് സ്പേസ് മറ്റ് ആവശ്യങ്ങൾക്ക് നൽകിയിട്ടുള്ള ബഹുനില കെട്ടിട ഉടമകൾക്കെതിരെയും കർശന നടപടിയുണ്ടാവും.

2315-1658644181-fb-img-1658643768854

നഗരസഭയുടെ അംഗീകാരമുള്ള വഴിയോര കച്ചവടക്കാരെ സംരക്ഷിക്കും എന്നാൽ ദിനം പ്രതി യാതൊരു അനുമതിയും ഇല്ലാതെ ആദ്യം ചെറിയ തട്ടിട്ട് പിന്നെ ചുറ്റും ട്രേകളും മറ്റും നിരത്തി ഗതാഗത തടസ്സമുണ്ടാക്കുന്നത് പതിവ് കാഴ്ചയായിരുന്നു .

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഒരാൾ തന്നെ നിരവധി തട്ടുകൾ ഇട്ടു കൊണ്ട് അത് വാടകയ്ക്ക് നൽകുകയും കൂലിയ്ക്ക് ആളെ ഇരുത്തുകയും ചെയ്യുന്നതോടെ ഓണക്കാലമാകുന്നതോടെ നഗരം ശ്വാസം മുട്ടും എന്നതിനാലാണ് നടപടി ആരംഭിച്ചിരിക്കുന്നത്.

2315-1658644180-fb-img-1658643778627

സീറോജംഗ്ഷന്‍ മുതല്‍ കൊമ്മാടി വരെ വഴിയാത്രക്കാര്‍ക്കും
സ്കൂള്‍ കുട്ടികള്‍ക്കുംയാത്രയ്ക്ക് തടസ്സമാകുന്ന രീതിയില്‍ ഫുട്പാത്ത് കച്ചവടവും, സാധനങ്ങളും, ബോര്‍ഡുകളും ഇറക്കിവച്ചിട്ടുള്ളത് അടുത്ത ദിവസം തന്നെ മുന്നറിയിപ്പ് കൂടാതെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗര സഭ ചെയർമാൻ സൗമ്യ രാജ് വ്യാപാരികളെ അറിയിച്ചു.

ആലപ്പുഴ നഗരസഭ സെന്‍ട്രല്‍ സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി.അനില്‍കുമാര്‍, കൺട്രോൾ റൂം പോലീസ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.എം ഷംസുദ്ദീന്‍, ഐ.അനീസ്, സി.വി.രഘു, ജെ.അനിക്കുട്ടന്‍, എന്‍.യു.എല്‍.എം പ്രോജക്ട് മാനേജര്‍ ശ്രീജിത്ത് എന്നിവര്‍ സ്ക്വാഡില്‍ പങ്കെടുത്തു.


Also Read » ചെന്നൈ നഗരത്തിൽ വൻ സ്വർണ്ണ വേട്ട ; 1.25 കോടി രൂപയും അഞ്ച് കിലോ സ്വർണവും പിടിച്ചെടുത്തു


Also Read » അമേരിക്കയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി ആൽവിൻ രാജൻ അന്തരിച്ചു



RELATED

English Summary : Illegal Encroachments Removed In Alappuzha City in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1315 seconds.