main

ഉണ്ണിത്താന് അനുകൂലമായ വോട്ടുകൾ മനപ്പൂര്‍വ്വം അസാധുവാക്കിയതായി ആരോപണം ; ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്‍കാൻ യുഡിഎഫ്


കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിച്ച ഉദ്യോഗസ്ഥര്‍ സ്ലിപ്പിൽ ഒപ്പിടാത്തതിനാൽ അസാധുവായതായി ആരോപണം. ഉണ്ണിത്താന് അനുകൂലമായി ലഭിച്ച വോട്ടുകൾ മനപ്പൂര്‍വ്വം ഒപ്പിട്ടില്ലെന്നാണ് ആരോപണം.

അതേസമയം ഇതിനെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.

17531-1717810310-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വീട്ടിലെ വോട്ട് അടക്കമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ 12,665 എണ്ണമാണ് കാസര്‍കോട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 8752 വോട്ടുകളാണ്.

75 നോട്ട വോട്ടുകളും 3838 വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. അതായത് മുപ്പത് ശതമാനത്തില്‍ അധികം വോട്ടുകള്‍ അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ആകെ ലഭിച്ച 3022 പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കൂടുതലുള്ളത് അസാധുവായ വോട്ടുകളാണ്.

വീട്ടിലെ വോട്ടിലെ, രേഖയിൽ പോളിംഗ് ഓഫീസര്‍മാര്‍ കൃത്യമായി പേരെഴുതാതെയും ഒപ്പിടാതെയും മനപ്പൂര്‍വ്വം വോട്ട് അസാധുവാക്കിയെന്നാണ് യുഡിഎഫ് ആരോപണം.

ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് തീരുമാനം. ഇടതുപക്ഷ സംഘടനയിലെ ഉദ്യോഗസ്ഥരാണ് ഇങ്ങിനെ വോട്ട് അസാധുവാക്കിയതെന്നാണ് ആരോപണം. പ്രായമായ ആളുകളെ അപമാനിക്കലാണിതെന്നും ശക്തമായ നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.


Also Read » രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ


Also Read » കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ്‌ ഉയർന്നു



RELATED

English Summary : It Is Alleged That The Votes In Favor Of Unnithan Were Deliberately Annulled in Kerala


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഉണ്ണിത്താന് അനുകൂലമായ വോട്ടുകൾ മനപ്പൂര്‍വ്വം അസാധുവാക്കിയതായി ആരോപണം ; ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്‍കാൻ യുഡിഎഫ് - https://www.flashnewsonline.com/f/kBb4n5-/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0041 seconds.