ഗൾഫ് ഡെസ്ക് | | 1 minute Read
കണ്ണൂർ: ഇന്ന് പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ട്രെയിനിന്റെ ബോഗിയിൽ തീ പിടിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്യസംസ്ഥാനക്കാരനായ ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. സി സി ടി വി ദൃശ്യങ്ങളിൽ കണ്ടയാളെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
മുൻപ് സ്റ്റേഷൻ പരിസരത്ത് തീയിട്ടതും ഇയാൾ തന്നെയാണെന്നാണ് വിവരം . ഇയാളുടെ വിരലടയാളം പരിശോധിക്കുന്നുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷന് മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാർഡിൽ നിറുത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിക്കാണ് തീ പിടിച്ചത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ. ബോഗി തീ പിടിച്ച സ്ഥലത്തിന് കഷ്ടിച്ച് നൂറുമീറ്റർ മാറിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധന സംഭരണ കേന്ദ്രം. കൂടുതൽ ബോഗികളിലേക്ക് തീ പടരുകയും അത് ഇന്ധന സംഭരണിയിലേക്ക് എത്തുകയും ചെയ്തിരുന്നതെങ്കിൽ ദുരന്തം ഭയാനകമാകുമായിരുന്നു.
Also Read » ആലുവയിലെ പീഡനം: പ്രതി നാട്ടുകാരൻ തന്നെയെന്ന് പൊലീസ്
Also Read » കണ്ണൂർ സ്‌ക്വാഡിന് അഭിനന്ദനങ്ങളുമായി ദുൽഖർ സൽമാൻ
English Summary : Kannur Train Fire A Foreigner Is In Police Custody in Kerala