വെബ് ഡെസ്ക്ക് | | 1 minute Read
കരുനാഗപ്പള്ളി മുൻ MLA ആർ.രാമചന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു.
കരൾരോഗബാധിതനായി ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ആയിരുന്നു അന്ത്യം.
കരുനാഗപ്പള്ളി മാരാരിത്തോട്ടമാണ് സ്വദേശം. ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കൊല്ലം എം.എൻ. സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം നാളെ കരുനാഗപ്പള്ളിയിൽ.CPI സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.
ഫാർമിങ്ങ് കോർപ്പറേഷൻ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്.
Also Read » സീരിയൽ താരം ഡോ. പ്രിയ (35) അന്തരിച്ചു
Also Read » ചികിത്സക്കായി നാട്ടിലെത്തിയ യുകെ മലയാളി നേഴ്സ് അന്തരിച്ചു
English Summary : Karunagappally Former Mla Ramachandran Nair Passed Away in Kerala