| 1 minute Read
ചേലേമ്പ്ര : ചേലേമ്പ്രയിലെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാനിധ്യമായിരുന്ന കെ.സി ബിച്ചാൻ എന്ന കെ.സി അബ്ദുർറഹ്മാൻ്റെ ആകസ്മിക വിയോഗം നാടിന്റെ വേദനയായി മാറി.
രാമനാട്ടുകര അറപ്പുഴ പാലത്തിനടുത്തു വെച്ചുണ്ടായ അപകടത്തിൽ ആണ് ബിച്ചാൻ മരണത്തിന് കീഴടങ്ങിയത്.
ബിൽഡിംഗ് കോൺടാക്ട് ജോലി ചെയ്തു വരികയായിരുന്ന ബിച്ചാൻ നാട്ടിലെ ഏത് വിഷയത്തിലും സജീവമായി ഇടപെട്ടിരുന്നു.
ബിച്ചാൻ്റെ മരണം മൂലം ഒരു നിശ്ശബ്ദ സേവകൻ്റെ വിടവാണ് ഉണ്ടാക്കിയതെന്ന് മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.പി ശബീർ അലി അനുസ്മരിച്ചു .
ഇടിമുഴിക്കൽ അങ്ങാടിയിൽ കെ.സി കൂൾബാർ നടത്തിയിരുന്ന പരേതരായ കെ.സി മുഹമ്മദിൻ്റെയും ആമിനക്കുട്ടിയുടെയും മകനാണ് അബ്ദുർറഹ്മാൻ .
ഭാര്യ: ഖദീജ, മക്കൾ: സഹദ്, സഹ് ല, ഷാമിൽ. മരുമകൻ: ജാഫർ (ചേളാരി )
അബ്ദുൽ റഷീദ്, അബദ്ൽ ബഷീർ, അബ്ദുന്നാസർ, കാക്കഞ്ചേരി കെ.സി കൂൾബാർ നടത്തുന്ന കെ-സി അബ്ദുൽ മജീദ്, മൻസൂർ, ഫാത്തിമക്കുട്ടി, ആബിദ, മൈമൂന എന്നിവർ സഹോദരങ്ങളാണ്.
പോസ്റ്റ് മാർട്ടത്തിന്ന് ശേഷം ഖബറടക്കം നാളെ പനയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Also Read » മഹിള മോർച്ച നേതാവിൻ്റെ മരണം : ആത്മഹത്യ കുറിപ്പിൽ ബിജെപി നേതാവിൻ്റെ പേരും
English Summary : Kc Bichan S Death Leaves Chelembra In Tears in Kerala