main

കൊച്ചി മയക്കുമരുന്ന് വേട്ട: സുബൈറിനെ അഞ്ച് ദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ടു


കൊച്ചി: അറബിക്കടലിൽ നിന്ന് 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബൈർ ദേരക്ഷനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)ക്ക് കോടതി അനുമതി നൽകി.

9060-1684887573-screen-short


കുറ്റകൃത്യത്തിന്റെ സ്വഭാവം, പ്രതികളുടെ പങ്കാളിത്തം, പിടികൂടിയ മയക്കുമരുന്നിന്റെ അളവ് തുടങ്ങിയവ കണക്കിലെടുത്ത് വിശദമായ അന്വേഷണം ആവശ്യമാണെന്ന എൻസിബിയുടെ വാദം എറണാകുളം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു.

ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയതെന്നും അതിനാൽ കേസിൽ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നും പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബിഎ ആളൂർ വാദിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇത്തരമൊരു കേസിലെ നടപടിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് എൻസിബിക്ക് വേണ്ടി ഹാജരായ അഡ്വ. സി.പി.ഉദയഭാനുവും അഡ്വ. നവനീതും വ്യക്തമാക്കി. ഇന്ത്യക്ക് പുറത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിനും അന്വേഷണ ഏജൻസികൾക്കും അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് എൻസിബി വാദിച്ചു.

കേസിലെ മറ്റ് പ്രതികളെ കുറിച്ച് അറിയാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. സാങ്കേതിക കാരണങ്ങളാൽ കസ്റ്റഡി നിഷേധിക്കുന്നത് അന്വേഷണത്തെ ബാധിക്കും. കൂടുതൽ വിവരങ്ങൾ നാവികസേനയിൽ നിന്ന് ശേഖരിക്കുമെന്നും വിശദീകരിച്ചു.

ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്ത് നിന്ന് മയക്കുമരുന്ന് പിടികൂടിയതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അഡീഷണൽ സെഷൻസ് ജഡ്ജി കെ സനിൽകുമാർ പ്രതിഭാഗത്തിന്റെ വാദം തള്ളി.

2525.675 കിലോ മയക്കുമരുന്നുമായി ഇന്ത്യൻ നാവികസേനയുടെ പിടിയിലായ സുബൈറിനെ മെയ് 15നാണ് കൊച്ചിയിൽ വെച്ച് എൻസിബിക്ക് കൈമാറിയത്.

സംഘത്തിൽ ആറ് പേരുണ്ടായിരുന്നുവെന്നും നാവികസേന പിടികൂടുന്നതിന് മുമ്പ് അഞ്ച് പേർ രക്ഷപ്പെട്ടതായും അന്വേഷണ സംഘം വിശദീകരിച്ചു.


Also Read » റാസൽഖൈമ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; രണ്ട് പേരെ അറസ്റ്റ് ചെയ്തു


Also Read » ചെന്നൈ നഗരത്തിൽ വൻ സ്വർണ്ണ വേട്ട ; 1.25 കോടി രൂപയും അഞ്ച് കിലോ സ്വർണവും പിടിച്ചെടുത്തു



RELATED

English Summary : Kochi Drug Haul Subair Sent To Five Day Ncb Custody in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0013 seconds.