ഗൾഫ് ഡെസ്ക് | | 1 minute Read
കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകളുടെ മുൻപിൽ വെച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെഎസ്ആർടിസി സിഎംഡി ക്ക് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി.
Also Read » കൊറിയർ സർവീസ് ഹിറ്റ് : കാർഗോ ബസ്സ് നിരത്തിലിറക്കാൻ കെഎസ്‌ആർടിസി
Also Read » ആക്ഷൻ കിംങ് അർജുൻ സർജയും നിക്കി ഗൽറാണിയും ഒന്നിക്കുന്ന ഇൻവസ്റ്റികേറ്റീവ് സസ്പെൻസ് ത്രില്ലർ 'വിരുന്ന്'
English Summary : Ksrtc Employees Suspended in Kerala