main

സിറ്റി സർക്കുലർ സർവ്വീസുകളുടെ ചരിത്രത്തിൽ ആദ്യമായി തലസ്ഥാന ന​ഗരിയിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു.


2451-1659455957-20220802-212853


സിറ്റി സർക്കുലർ സർവ്വീസുകളുടെ ചരിത്രത്തിൽ ആദ്യമായി തലസ്ഥാന
ന​ഗരിയിൽ കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു.

ഇലക്ട്രിക് ബസുകൾ ഉപയോ​ഗിച്ചുള്ള കെഎസ്ആർടിസിയുടെ എട്ടാമത്തെ സർക്കിൾ സർവ്വീസായ എയർ- റെയിൽ സർക്കിൾ സർവ്വീസ് ഗതാ​ഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്തു.കെഎസ്ആർടിസി സി.എം.ഡി ശ്രീ. ബിജുപ്രഭാകർ ഐഎഎസ്, മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർ മുതലായവർ ചടങ്ങിൽ പങ്കെടുത്തു.

സിറ്റി സർക്കുലറിന്റെ എട്ടാമത്തെ സർക്കിളിലായി വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് 24 മണിയ്ക്കൂറും എയർ - റെയിൽ സർക്കിൾ സർവ്വീസ് നടത്തുക.

തിരുവനന്തപുരത്തെ രണ്ട് എയർ പോർട്ടുകളായ ഡൊമസ്റ്റിക് (T1), ഇന്റർനാഷണൽ (T2) ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിൽ ക്ലോക്ക് വൈസ്- ആന്റീ ക്ലോക്ക് വൈസ് മാതൃകയിലുള്ള സർവ്വീസുകളാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് നടത്തുന്നത്.

ആദ്യ ഘട്ടത്തിൽ ഒരോ ബസ് വീതം അര മണിയ്ക്കൂറിലും ഈ രണ്ട് ടെർമിനലിലും തമ്പാനൂരിൽ നിന്നും എത്തുന്ന വിധമാണ് സർവ്വീസ് നടത്തുക.

ഈ ബസുകളിൽ സൗജന്യ വൈഫൈ, മൊബൈൽ ചാർജ് ചെയ്യാനുള്ള പോയിന്റുകൾ, സുരക്ഷയ്ക്ക് വേണ്ടിയുള്ള ക്യാമറകൾ , യാത്രക്കാരുടെ ല​ഗേജ് വെക്കാനുള്ള സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്.

രാത്രി യാത്രക്കാർ ഇന്റർനാഷണൽ ടെർമിനലിൽ മാത്രം ഉള്ളതിനാൽ രാത്രി സർവ്വീസുകൾ അവിടത്തേക്ക് മാത്രമാകും നടത്തുക.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ആരംഭിച്ച് പൊന്നറ ശ്രീധർ പാർക്ക് ചുറ്റി, സെൻട്രൽ റെയിൽവെ സ്റ്റേഷന് മുന്നിൽ വന്ന് യാത്രക്കാരെ കയറ്റി ഓവർബ്രിഡ്ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട് , മുക്കോലയ്ക്കൽ, വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ, ശംഖുമുഖം, ഓൾ സെയിൻ്റസ് കോളേജ് , ചാക്ക, ഇന്റർനാഷണൽ ടെർമിനൽ, ചാക്ക
ജം​ഗ്ഷൻ , പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ , കേരളയൂണിവേഴ്സിറ്റി, പാളയം, സ്റ്റാച്യു, ഓവർബ്രിഡ്ജ് വഴി തമ്പാനൂരിൽ അവസാനിക്കുന്നതാണ് സർവ്വീസ്.

ഇന്റർനാഷണൽ ടെർമിനലിൽ ആദ്യം പോകേണ്ടവർക്ക് തമ്പാനൂർ, ഓവർ ബ്രിഡ്ജ്, പാളയം, അയ്യൻകാളി ഹാൾ , കേരള യൂണിവേഴ്സിറ്റി, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക , ഇന്റർ നാഷണൽ എയർപോർട്ട്, ഓൾ സെയിന്റസ്, ശംഖുമുഖം , വലിയതുറ ഡൊമസ്റ്റിക് ടെർമിനൽ , മുക്കോലയ്ക്കൽ, മണക്കാട്, വഴി തിരിച്ചും പോകുന്ന രീതിയിലാണ് സർവ്വീസ് നടത്തുക.

യാത്രാക്കാരുടെ ല​ഗേജ് ഉൾപ്പെടെ കയറ്റാൻ ജീവനക്കാർ സഹായിക്കുകയും ,ആവശ്യം എങ്കിൽ സീറ്റുകൾ മാറ്റി കൂടുതൽ ല​ഗേജ് സൗകര്യം ഒരുക്കുകയും ചെയ്യും.

ല​ഗേജ് സൗകര്യം ഉൾപ്പെടെ 20 മുതൽ 50 രൂപവരെയുള്ള ടിക്കറ്റുകളായിരിക്കും ഈ ബസുകളിൽ നൽകുക. എന്നാൽ പ്രാരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ല​ഗേജ് ചാർജ് സൗജന്യവും, ടിക്കറ്റിൽ 10% നിരക്ക് ഇളവും നൽകും.

എയർ റെയിൽ സിറ്റി സർക്കുലർ ബസുകളുടെ റൂട്ടും സമയവും (സെൻട്രൽ സ്റ്റേഷൻ സമയം- ടെർമിനലുകളിൽ എത്തുകയും, തിരിക്കുകയും ചെയ്യുന്ന സമയം- തിരികെ സെൻട്രൽ സ്റ്റേഷനിൽ എത്തുന്ന സമയം)

എയർ- റെയിൽ സർക്കിൾ ബസുകളുടെ
സമയക്രമം:

https://bit.ly/3zZxFSV


Also Read » ഫുട്ബോൾ ഗവേണൻസ് ബിൽ യു കെ പാർലമെൻ്റിൽ അവതരിപ്പിച്ചു


Also Read » ദുബായ് മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകൾ കൊണ്ട് പോകുന്നതിന് നിരോധനം : രാത്രി വൈകി വന്ന പ്രഖ്യാപനത്തിൽ ബുദ്ധിമുട്ടിലായി യാത്രക്കാർ



RELATED

English Summary : Ksrtc Has Introduced Electric Buses In The Capital in Kerala


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0010 seconds.