| 1 minute Read
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയ്ക്ക് പിന്നാലെ ഡീസൽ അടിക്കാൻ പണമില്ലാത്ത സാഹചര്യം കൂടി ആയതോടെ ഇന്ന് ഭൂരിഭാഗം കെ എസ് ആർ ടി സി ഓർഡിനറി ബസുകളും നിരത്തിലിറങ്ങില്ല.
ഇന്നലെ അൻപത് ശതമാനം ഓർഡിനറി ബസുകൾ സർവീസ് നിർത്തിവച്ചിരുന്നു. നാളെ ഓർഡിനറി ബസുകൾ പൂർണമായും ഉണ്ടായേക്കില്ലെന്നാണ് വിവരം.
എന്നാൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ സർവീസ് നടത്തും.ഡീസൽ കുടിശിക 13 കോടി ആയെന്നാണ് റിപ്പോർട്ട്.
ഓർഡിനറി ഓട്ടം കുറച്ചു
ജീവനക്കാർക്ക് ശമ്പളം നൽകിയതിനാൽ ഡീസൽ അടിക്കുന്നതിന് പണമില്ലെന്നാണ് കെ എസ് ആർ ടി സി അധികൃതരുടെ വിശദീകരണം.
അതേസമയം, കെ എസ് ആർ ടി സിയിലേത് കൃത്രിമ ഡീസൽ ക്ഷാമമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.
ജീവനക്കാരെ മുൻനിർത്തി വിലപേശാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ജനങ്ങളെ ഇളക്കി സർക്കാരിനോട് വിലപേശാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും കെ എസ് ആർ ടി ഇ എ വിമർശിച്ചു.
Also Read » നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്.ടി.സി
English Summary : Ksrtc Ordinary Buses Will Not Ply On The Roads As There Is No Money To Hit Diesel in Kerala