main

മഹിള മോർച്ച നേതാവിൻ്റെ മരണം : ആത്മഹത്യ കുറിപ്പിൽ ബിജെപി നേതാവിൻ്റെ പേരും


2088-1657516377-saranya-mahila-morcha-death


പാലക്കാട് : പാലക്കാട് മഹിളാമോര്‍ച്ച നേതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷാണു (27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വെെകുന്നേരം 4 മണിക്ക് മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു ശരണ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം ശരണ്യ ആത്ഹത്യ ചെയ്ത സംഭവത്തിൽ ശരണ്യയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യ കുറിപ്പിൽ ബിജെപി നേതാവിൻ്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിലുൾപ്പെട്ടിട്ടുള്ളത്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രജീവാണെന്ന് ആരോപിച്ച് ശരണ്യയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യാ കുറിപ്പിൽ എഴുതി വച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയിട്ടുണ്ടെന്നും ശരണ്യയുടെ കുടുംബം വ്യക്തമാക്കി. ബിജെപി നേതൃത്വത്തിൽ നിന്നും ഉചിതമായ നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ ഭർത്താവ് രമേശും മാതാപിതാക്കളായ രാജനും ശശികലുയം വ്യക്തമാക്കി.

ശരണ്യ തൂങ്ങിമരിച്ച സംഭവത്തിൽ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷമാകും കൂടുതല്‍ നടപടിയെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ കൂടിയായിരുന്നു ശരണ്യ. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ട ശരണ്യയെ ഉടൻ തന്നെ വീട്ടുകാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. തുടർന്നു നടന്ന അന്വേഷണത്തിലാണ് ആത്മഹത്യാ കുറിപ്പിൽ പ്രാദേശിക ബിജെപി നേതാവിൻ്റെ പേര് കണ്ടെത്തിയത്.
Mahila Morcha leader's death: BJP leader's name in suicide note


Also Read » സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ; നിര്‍ധനര്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം , മഹിള ന്യായ് പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി


Also Read » പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് : ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും



RELATED

English Summary : Mahila Morcha Leader S Death Bjp Leader S Name In Suicide Note in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0010 seconds.