main

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികൾ ഒളിവിൽ തുടരുന്നു ; അനന്തുകൊലക്കേസിലെ പ്രതികൾ തന്നെയാണ് കൃത്യം നടത്തിയതെന്ന് പോലീസ്


തിരുവനന്തപുരം : കഴിഞ്ഞ ദിവസം നാടിനെ നടക്കുന്ന രീതിയിൽ കൊല ചെയ്യപ്പെട്ട കരമന അഖിലിൻ്റെ കൊലപാതകത്തിൽ പങ്കെടുത്ത മുഖ്യപ്രതികളായ നാല് പേരും ഇപ്പോഴും കാണാമറയത്ത്.

16980-1715477792-images


കേസിൽ പിടിയിലായ പ്രതികൾ നാലു പേരും ഗൂഢാലോചന നടത്തിയവരാണ്. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്.

കാറിലെത്തിയ അക്രമി സംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിച്ചു. വിനീഷ് രാജ്, അഖിൽ,സുമേഷ്, അനീഷ് എന്നിവരാണ് പ്രതികൾ.

പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ 26ന് പാപ്പനംകോടുള്ള ബാറിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചത്.

കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.


Also Read » 14 വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അഞ്ച് മാസമായി ഒളിവിൽ പോയ പാസ്റ്ററെ അറസ്റ്റ് ചെയ്തു


Also Read » യാത്രാ ബസിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് മെത്താംഫിറ്റമിൻ കടത്താൻ ശ്രമിച്ച പ്രതികൾക്ക് പത്ത് വർഷത്തെ കഠിന തടവ്



RELATED

English Summary : Main Accused In Karamana Akhil Murder Case Remain Absconding The Police Said That The Accused In The Anthukolaka Case Did The Same in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.1060 seconds.