main

ഇടതുമുന്നണിയിൽ നിന്ന് കൂടുതൽ നേതാക്കൾ പുറത്തു വരും : എംകെ മുനീർ


തിരുവനന്തപുരം: അഹമ്മദ് ദേവർകോവിൽ അടക്കമുള്ള ഒരുപറ്റം നേതാക്കൾ ലീഗിലേക്ക് മടങ്ങി വരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഒരുപറ്റം നേതാക്കൾ ഇടതുമുന്നണി വിടുമെന്ന സൂചന നൽകി മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ അഹമ്മദ് ദേവർകോവിലിനും പിടിഎ റഹീമിനും മുന്നണി വിടേണ്ടി വരുമെന്നും മുനീർ പറഞ്ഞു.

17478-1717381362-1e035bd1-acf2-4a7e-9773-6b004fec7f23


അതേസമയം ദേവർകോവിലിന് യുഡിഎഫുമായി നേരത്തെ തന്നെ നല്ല ബന്ധമാണുള്ളതെന്നും സമസ്ത വിഷയത്തിൽ ലീഗിനെ സംരക്ഷിക്കുന്ന നിലപാടാണ് ദേവർകോവിൽ സ്വീകരിച്ചതെന്നും ഐഎൻഎൽ വഹാബ് വിഭാഗം ആരോപിച്ചിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഐഎൻഎൽ സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ സമസ്ത - മുസ്ലിം ലീഗ് തർക്കത്തിൽ നടത്തിയ പ്രതികരണവും പിന്നാലെ ദേവർകോവിലിനെ സ്വാഗതം ചെയ്ത് കെഎം ഷാജി അടക്കമുള്ള നേതാക്കൾ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഈ വിഷയത്തിൽ ചർച്ചകൾ ചൂടുപിടിച്ചത്.

സമസ്ത ലീഗ് ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദേവർകോവിൽ പറഞ്ഞ വാക്കുകൾ ചില രാഷ്ട്രീയ മാറ്റത്തിന്റെ സൂചന എന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.

ഇടതുമുന്നണിയിൽ ആയിരിക്കുമ്പോഴും ലീഗ് നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന ദേവർകോവിലിന് അധികനാൾ എൽഡിഎഫിന്റെ ഭാഗമായി തുടരാൻ ആകില്ലെന്നാണ് എം കെ മുനീറിന്റെ അഭിപ്രായം.

അതേസമയം ലീഗ് നേതാക്കളുമായി ചർച്ചകൾ നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് ദേവർകോവിൽ രംഗത്തെത്തിയിരുന്നു. എന്നാൽ പുറത്തുവന്ന വിവരങ്ങൾ തങ്ങൾക്ക് നേരത്തെ അറിവുള്ള കാര്യമാണെന്നായിരുന്നു ഐ എൻ എൽ വഹാബ് പക്ഷത്തിന്റെ നിലപാട്.


Also Read » എൻ ഡി എ മുന്നണിയ്ക്ക് കേവലഭൂരിപക്ഷം ; ഇന്ത്യാ മുന്നണിയ്ക്കും അപ്രതീക്ഷിത മുന്നേറ്റം


Also Read » കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരണം 40 കടന്നു ; മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ



RELATED

English Summary : More Leaders Will Emerge From The Left Front Mk Muneer in Kerala


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ഇടതുമുന്നണിയിൽ നിന്ന് കൂടുതൽ നേതാക്കൾ പുറത്തു വരും : എംകെ മുനീർ - https://www.flashnewsonline.com/f/kBG8R2B/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1038 seconds.