| 1 minute Read
കാസർകോട് : ഹര് ഘര്‍ തിരംഗയുടെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിലെ വീട്ടുമുറ്റങ്ങളില്‍ ഉയരുക കുടുംബശ്രീ സി.ഡി.എസ് ഫ്ളവേഴ്സ് യൂണിറ്റില്‍ തയ്യാറാക്കുന്ന ദേശീയപതാകകള്‍.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഹര് ഘര്‍ തിരംഗയുടെ ഭാഗമായി ആഗ്സത് 13 മുതല്‍ 15 വരെയാണ് എല്ലാ വീടുകളിലും പതാക ഉയര്‍ത്തുക. ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ദേശീയ പതാകകള്‍ നിര്‍മ്മിക്കുന്നത്.
30 സെന്റീമീറ്റര്‍ നീളുവും 20 സെന്റീമീറ്റര്‍ വീതിയുമുള്ള പതാകകള്‍ നിര്‍മ്മിക്കുന്ന്ത് കോട്ടണ്‍ മിക്സ് തുണിയിലാണ്. 30 രൂപയാണ് ഒരു പതാകയ്ക്ക് ഈടാക്കുന്നത്.
പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കുമുള്ള പതാകകള്‍ ആവശ്യാനുസരണം നിര്‍മ്മിക്കുന്നത് ഫ്ളവേഴ്സ് യൂണിറ്റാണ്. ഇതുവരെ 5500 പതാകയ്ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.
എം വി കോമളവല്ലി, പി വി ലക്ഷ്മി, കെ വി അംബിക, പി ഷൈനി, വി ഷൈലജ, എ ഷീബ, എം അശ്വതി, വി എ ശ്യാമ എന്നിവരാണ് ടീം അംഗങ്ങള്‍. ജൂലൈ പത്തോടെ പതാകകള്‍ പഞ്ചായത്ത് മുഖേന വിതരണം നടത്തും.
അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്താണ് ഫ്ളവേഴ്സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വളരെ ആദരവോട് കൂടിയാണ് പതാകകള്‍ നിര്‍മ്മിക്കുന്നതെന്ന് സി ഡി എസ് ചെയര്‍പേഴ്സണ്‍ എം വി രത്നകുമാരി പറഞ്ഞു.
Also Read » ''ഹര് ഘര്‍ തിരംഗ': തൃശൂർ ജില്ലയിൽ രണ്ടര ലക്ഷം പതാകകൾ വാനിലുയരും
Also Read » ഹർ ഘർ തിരംഗ: വയനാട് ജില്ലയിൽ ദേശീയപതാകകൾ കുടുംബശ്രീ വിതരണം ചെയ്യും
English Summary : National Flags Of The Flowers Unit To Be Hoisted In The Backyards Of The House In Ajanoor in Kerala