| 1 minute Read
ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ഓഗസ്റ്റ് 12 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.
സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറില്‍ '68-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എന്‍ട്രികളും സ്വീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 5001 രൂപ സമ്മാനമായി നല്‍കും. സൃഷ്ടികള്‍ മൗലികമല്ലെന്നു തെളിഞ്ഞാല്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ സൃഷ്ടിയുടെ പൂര്‍ണ അവകാശവും നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
എന്‍ട്രികള്‍ കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ ലഭിക്കണം.
Also Read » കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമകോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
Also Read » എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ (91) അന്തരിച്ചു
English Summary : Nehru Trophy Water Festival Lucky Mascot Entries Invited At State Level in Kerala