main

ഗ്രാമപഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

12921-1700545359-untitled-1

പുക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗവും കല്ലുവഴി താനായിക്കൽ ചെമ്മർകുഴി പറമ്പിൽ സി പി മോനിഷാണ് (CP Monish) മരിച്ചത്. മോനിഷന് 29 വയസ്സായിരുന്നു.

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു മോനുഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. മോനിഷ് വിവാഹിതനാണ്.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ സംവരണ വാർഡായ പൂക്കോട്ടുകാവ് നോർത്തിൽ നിന്നാണ് മോനിഷ് തിരഞ്ഞെടുക്കപ്പെട്ടത്. ബിബിഎ ബിരുദധാരിയായിരുന്നു സിപി മോനിഷ്. നേരത്തെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലി നോക്കിയിരുന്ന മോനീഷിന് വാർഡ് മെമ്പറായി സ്ഥാനമേറ്റതിനുശേഷം സ്ഥിരമായി ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല എന്നാണ് വിവരം.

അതിനിടയിൽ കടം വാങ്ങിയും മറ്റും വലിയ തുകകൾ മോനിഷ പലർക്കും നൽകാനുണ്ടായിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മോനിഷൻ്റെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ബാദ്ധ്യതയാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യ കുറുപ്പിൽ മോനിഷ് വ്യക്തമാക്കിയിരുന്നതായി പൊലീസ് പറയുന്നു.
പൂക്കോട്ടുകാവിൽ ഒരു ഇലക്ട്രിക് കടയും മോനിഷ് നടത്തിയിരുന്നു. വാർഡിലെ ആവശ്യങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നതിനാൽ ഇലക്ട്രിക് കടയിൽ മുഴുവൻ സമയവും ഇരിക്കാൻ മോനിഷിന് കഴിഞ്ഞിരുന്നില്ല.

മാത്രമല്ല കടയുടെ ആവശ്യങ്ങൾക്കായി നിരവധിപേരിൽ നിന്നും വലിയ തുകകൾ കടം വാങ്ങിയിരുന്നതായും സൂചനകൾ പുറത്തുവരുന്നുണ്ട്. അതേസമയം സാമ്പത്തിക ബാധ്യതയുടെ കാര്യം മറ്റാരോടും പറഞ്ഞിട്ടില്ലെന്നാണ് വിവരം.


Also Read » മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ


Also Read » ഗവേഷണ വിദ്യാർത്ഥിയുടെ ആത്മഹത്യ : മദ്രാസ് ഐഐടി പ്രൊഫസറെ സസ്പെൻഡ് ചെയ്തു


RELATED

English Summary : Panchayat Member Suicide In Palakkad in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0015 seconds.