| 1 minute Read
കൊച്ചി : എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമായി വാഹനം നിർത്തിയിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് പത്തു ദിവസത്തേക്ക് റദ്ദാക്കി.
എറണാകുളം - കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജി എന്നയാളുടെ ലൈസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.
ചോറ്റാനിക്കരക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്നിരുന്ന സമയത്തു പള്ളിത്താഴം ഭാഗത്തു നീണ്ട വാഹനനിര വകവെക്കാതെ റെജി ഓടിച്ചിരുന്ന വാഹനം ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള വാഹനം കടന്നു പോവേണ്ട വഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ചു കൊണ്ട് വരികയും മറ്റു വാഹനങ്ങൾക്ക് വാഹനതടസം ഉണ്ടാക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.
പരാതി ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ. ടി. ഒ ജി. അനന്തകൃഷ്ണൻ റെജിയുടെ ലൈസൻസ് റദ്ദാക്കിയത്.
Also Read » കുവൈത്തിൽ ഈ വർഷം ആദ്യ ആറുമാസത്തിനിടെ എണ്ണായിരം വിദേശികളുടെയും അമ്പത് സ്വദേശികളുടെയും ലൈസൻസുകൾ അസാധുവാക്കി
Also Read » ശബരിമല തീര്‍ത്ഥാടന കാലത്തു ചെന്നൈയിൽ നിന്ന് സ്വകാര്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു.
English Summary : Reckless Driving Private Bus Driver S Licence Cancelled in Kerala