വെബ് ഡെസ്ക്ക് | | 2 minutes Read
ഏറെ വിവാദമായ എം വി ഡി - റോബിൻ ബസുടമ തർക്കം പുതിയ തലത്തിലേക്ക് . കോടതി ഉത്തരവിൻ്റെ പിൻബലത്തിൽ വീൻ്ടും സംസ്ഥാനന്തര യാത്ര (Interstate Service) തുടങ്ങിയ റോബിൻ ബസിനെ വീണ്ടും തടഞ്ഞ് എം വി ഡി .
പത്തനംതിട്ടയിൽ നിന്നും സർവീസ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ രണ്ടു തവണ റോബിൻ ബസിനെ (Robin Bus) എംവിഡി തടഞ്ഞു. ബസ് പുറപ്പെട്ട് മിനിട്ടുകൾക്കുള്ളിലായിരുന്നു ആദ്യ തടസ്സം. തടഞ്ഞശേഷം പിഴ ചുമത്തുകയായിരുന്നു.
തുടർന്ന് യാത്ര തുടർന്ന് ബസിനെ പാലായിൽ വച്ചാണ് രണ്ടാത്തെ എംവിഡി (MVD) സംഘം തടഞ്ഞത്. രണ്ടുതവണ എം പി ഡി തടഞ്ഞതോടെ റോബിൻ ബസിൻ്റെ യാത്ര വീണ്ടും വിവാദമായിരിക്കുകയാണ്.
ഇന്ന് പുലർച്ചെ സർവീസ് തുടങ്ങി ഏകദേശം 200 മീറ്റർ പിന്നിട്ടപ്പോൾ തന്നെ ആദ്യ എംവിഡി സംഘം ബസ് തടഞ്ഞു. ബസ് പെർമിറ്റ് ലംഘിച്ചു എന്ന് കാട്ടി 7500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്.
അതേസമയം ബസ് പിടിച്ചെടുക്കാതെ ചെലാൻ നൽകുക മാത്രമാണ് എംവിഡി ഉദ്യോഗസ്ഥർ ചെയ്തത്. ബസ് പിഴ അടയ്ക്കാതെ തന്നെ യാത്ര തുടരുകയായിരുന്നു.
യാത്ര പാലായിൽ എത്തിയപ്പോഴാണ് രണ്ടാമത്തെ എംവിഡി സംഘം ബസ് തടഞ്ഞത്. പുലർച്ചെ മുതൽ തന്നെ റോബിൻ ബസിനെ കാത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പാലായിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം എംവിഡി ഉദ്യോഗസ്ഥരുടെ ലക്ഷ്യം റോബിൻ ബസ് മാത്രമാണെന്ന് നാട്ടുകാർ തന്നെ ആരോപിച്ചു. ബസിന്റെ യാത്ര തടയുകയാണ് എംവിഡി സംഘത്തിൻ്റെ ലക്ഷ്യമെന്നാണ് നാട്ടുകാർ പറയുന്നത്.
നേരത്തെ കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയിരുന്ന റോബിൻ ബസിനെ നിയമ ലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറങ്ങിയത്.
ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിലകൊള്ളുന്നത്.
Also Read » മോട്ടോർ വാഹന വകുപ്പിന്റെ തടസ്സങ്ങളില്ലാതെ ഇന്നലെ റോബിൻ ബസ് സർവീസ് നടത്തി
Also Read » മുൻ സിനിമാതാരവും അഭിഭാഷകനുമായ ദിനേശ് മേനോൻ അന്തരിച്ചു
English Summary : Robin Bus Traveling To Coimbatore Was Seized At Pala By The Motor Vehicle Department in Kerala