main

ശബരിമല സ്പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ ഓടി തുടങ്ങും

മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അനുവദിച്ച ശബരിമല സ്പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകളാണ് ഓടി തുടങ്ങുക.

12841-1700291145-untitled


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യൽ നാളെ ഉച്ചയ്ക്ക് 2.20 ന് സെക്കന്ദരാബാ​ദിൽ നിന്ന് പുറപ്പെടും. തിങ്കൾ രാത്രി 11.55ന് കൊല്ലത്തെത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ മാവേലിക്കര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 21ന് പുലർച്ചെ 2.30ന് കൊല്ലത്തു നിന്ന് മടക്കയാത്ര തുടങ്ങും.

നർസപുർ- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്ക്ക് 3.50ന് തെലങ്കാനയിലെ നർസപുറിൽ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്ക്ക് 4.50ന് കോട്ടയത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20ന് വൈകിട്ട് എഴിന് കോട്ടയത്തു നിന്ന് പുറപ്പെടും. വന്ദേഭാരത് ഉൾപ്പടെ 200ഓളം ശബരിമല സ്പെഷ്യൽ ട്രെയിനുകളാണ് ഈ വർഷം പരി​ഗണനയിലുള്ളത്.


Also Read » കാർത്തിക ദീപപ്രഭയിൽ തിളങ്ങി ശബരിമല സന്നിധാനം


Also Read » ശബരിമല നട ഇന്നു തുറക്കും ; മേൽശാന്തിമാർ സ്ഥാനമേൽക്കും


RELATED

English Summary : Sabarimala Special Two Trains Will Start Running From Tomorrow in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0777 seconds.