main

അയ്യോ ! ഇനി ലീവ്‌ തരല്ലേ !! വയനാട് കളക്ടർക്ക് ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ പരാതി


2576-1659954889-20220808-160435


നാലു ദിവസം അടുപ്പിച്ച്‌ വീട്ടിലിരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ്‌ വേണമെന്നും ആവശ്യപ്പെട്ടു വയനാട് കളക്ടർക്ക് പരാതി ഇ മെയിൽ ആയി അയച്ചു നൽകി ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി.

ആറാം ക്ലാസുകാരി സഫൂറ നൗഷാദാണ് പരാതിക്കാരി. പരാതി കിട്ടിയ വിവരം കളക്ടർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

എന്തായാലും ജില്ലയിലെ മഴ മാറി നിന്നാൽ പരാതിക്കാരിയുടെ ആഗ്രഹം നിറവേറ്റികൊടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം

വയനാട് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌ :-

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയിൽ ഇന്ന് രാവിലെയാണ്‌ കിട്ടിയത്‌. നാലു ദിവസം അടുപ്പിച്ച്‌ വീട്ടിലിരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ്‌ വേണമെന്നും ആണ്‌ മിടുക്കിയുടെ ആവശ്യം.

എത്ര തെളിമയാണ്‌ ഈ സന്ദേശത്തിന്‌ !!

മിടുക്കരാണ്‌ നമ്മുടെ മക്കൾ.
അവരുടെ ലോകം വിശാലമാണ്‌. നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക്‌ നോക്കാൻ കഴിയുന്ന മിടുക്കർ.

ഇവരിൽ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്‌.

അഭിമാനിക്കാം- വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനും സമൂഹത്തിനും - വളർന്ന് വരുന്ന ഈ തലമുറയെ ഓർത്ത്‌ 🥰


Also Read » അഡയാറിലെ കസ്തൂർബാ നഗറിൽ കഴിഞ്ഞ പത്ത് ദിവസമായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് പരാതി


Also Read » റിയാദിലെ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി പൊതുസമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് വൃദ്ധ മാതാവ്



RELATED

English Summary : Safoora Noushad A Sixth Standard Student Lodged A Complaint With Wayanad Collector in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1315 seconds.