ഗൾഫ് ഡെസ്ക് | | 1 minute Read
പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടസമയത്ത് എട്ട് കുട്ടികൾ ബസിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ലെന്നാണ് വിവരം.
ചെറുകുളഞ്ഞി ബദനി ആശ്രമം ഹെെസ്‌കൂളിലെ ബസാണ് മറിഞ്ഞത്. കുട്ടികളെ പിക്ക് ചെയ്യാൻ പോകുന്ന വഴിയായിരുന്നു അപകടം.
പത്തനംതിട്ട ചോവൂർമുക്കിൽ വച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടം നടന്ന ഉടൻ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ പുറത്തെടുത്തു.
Also Read » അബൂദബി - മസ്‌കത്ത് ബസ് സർവിസുകൾ പുനഃരാരംഭിക്കുന്നു
Also Read » പാറശാലയില്‍ ആറുകോടിയുടെ ബസ് ടെര്‍മിനല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
English Summary : School Bus Overturns In Pathanamthitta No One Was Injured in Kerala