ഗൾഫ് ഡെസ്ക് | | 1 minute Read
തിരുവനന്തപുരം : കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റായി
എം.എസ്. ഇർഷാദിനെയും ജനറൽ സെക്രട്ടറിയായി കെ.ബിനോദിനെയും ട്രഷററായി കെ. എം. അനിൽകുമാറിനെയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
വൈസ് പ്രസിഡൻ്റുമാരായി എൻ.റീജ ,
എ. സുധീർ എന്നിവരെയും സെക്രട്ടറിമാരായി ജി.ആർ. ഗോവിന്ദ്, എൻ.പ്രസീന, റൈസ്റ്റൺ പ്രകാശ് സി. സി എന്നിവരെയും തെരഞ്ഞെടുത്തു.
അജിത് സാം ജോൺസ്, അരുൺ എം. എസ്, അലക്സ് ടി.ആർ, ജെയിംസ് മാത്യു, ജസീർ എം.എം, ജയകുമാർ. ജെ, പ്രണവ് മാനസ്. എ,
രഞ്ജിഷ്കുമാർ. ആർ, റെജി.എൻ, സതീഷ്. ബി എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ.
അസോസിയേഷൻ്റെ 58-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന അസോസിയേഷൻ പൊതുയോഗം റിട്ടേണിംഗ് ഓഫീസറായി ആർ. രാമചന്ദ്രൻനായരെ തെരഞ്ഞെടുത്തിരുന്നു.
മേയ് 24 ആയിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി. നാമ നിർദ്ദേശ പത്രിക പിൻവലിക്കേണ്ട ദിവസം മേയ് 27 ആയിരുന്നു.
ഔദ്യോഗിക വിഭാഗത്തിൻ്റെ പാനലും വിഘടിച്ചുനിന്ന പ്രവർത്തകരിൽ ഒരു വിഭാഗം പ്രത്യേകമായും നോമിനേഷൻ സമർപ്പിച്ചിരുന്നു.
ശനിയാഴ്ച ഇക്കൂട്ടരുമായി ഔദ്യോഗിക വിഭാഗം ചർച്ച നടത്തുകയും അസോസിയേഷനിലും പോഷക സംഘടനകളിലും ഇവർക്ക് പ്രാതിനിധ്യം നൽകാമെന്ന് ധാരണയിലെത്തുകയും ചെയ്തു.
തുടർന്ന് സെക്രട്ടറിമാരുടെ രണ്ട് സ്ഥാനങ്ങൾ
ഇക്കൂട്ടർക്ക് നൽകുകയുണ്ടായി. ഇതോടെ മത്സരം ഒഴിവാവുകയും ഐകകണ്ഠമായി ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു.
റഹിം പനവൂർ
ഫോൺ : 9946584007
Also Read » 28 ഹെർണിയ സർജറികൾ ഒരു ദിവസം നടത്തി ചരിത്ര നേട്ടം സ്വന്തമാക്കി എറണാകുളം ജനറൽ ആശുപത്രി
Also Read » കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ.കെയുടെ മാതാവ് നിര്യാതയായി.
English Summary : Secretariat Association President M S Irshad General Secretary Binod in Kerala