main

യാത്രാ ബസിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് മെത്താംഫിറ്റമിൻ കടത്താൻ ശ്രമിച്ച പ്രതികൾക്ക് പത്ത് വർഷത്തെ കഠിന തടവ്


യാത്രാ ബസിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് മെത്താംഫിറ്റമിൻ എന്ന രാസലഹരി കടത്താൻ ശ്രമിച്ച പ്രതികളെ കോടതി പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

16990-1715495169-images


കോഴിക്കോട് വടകര വല്യാപ്പള്ളി സ്വദേശികളായ നൗഫൽ കെ.കെ (37 വയസ്), മുഹമ്മദ് ജുനൈദ് പി (39 വയസ്സ് ) എന്നിവർക്കാണ്, വടകര അഡിഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ്, 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കണ്ണൂർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും പാർട്ടിയും ചേർന്ന് 31.12.2022 ആം തീയതി പുലർച്ചെ 4.30 മണിക്കാണ് ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വന്ന ബസിൽ നിന്ന് പ്രതികളെ പിടികൂടിയത്. 51.116 ഗ്രാം മെത്താംഫിറ്റമിൻ ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ. ടി രാഗേഷ്, സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി.പി ജനാർദ്ദനൻ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ ഷിബു .പി.എൽ എന്നിവർ കേസിൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ശ്രീ. വി.കെ ജോർജ് ഹാജരായി.


Also Read » കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികൾ ഒളിവിൽ തുടരുന്നു ; അനന്തുകൊലക്കേസിലെ പ്രതികൾ തന്നെയാണ് കൃത്യം നടത്തിയതെന്ന് പോലീസ്


Also Read » ഐപിഎൽ മത്സര ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റതിന് പത്ത് പേർക്കെതിരെ കേസെടുത്തു ; 27 ടിക്കറ്റുകൾ പിടിച്ചെടുത്തു



RELATED

English Summary : Ten Years Rigorous Imprisonment For Accused Who Tried To Smuggle Methamphetamine From Bangalore To Kannur In A Passenger Bus in Kerala


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1278 seconds.