main

ചങ്ങനാശ്ശേരിയിൽ കഞ്ചാവ് വില്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

| 1 minute Read

.

2501-1659687482-20220805-134421

കോട്ടയം: ചങ്ങനാശ്ശേരിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച് കൊടുത്തിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.പി. പ്രവീണും പാർട്ടിയും ചേർന്ന്, ഒന്നേകാൽ കിലോ കഞ്ചാവുമായി, കുറിച്ചി സ്വദേശി മണിക്കുട്ടൻ എന്നയാളെയാണ് പിടികൂടിയത്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൊത്ത കച്ചവടക്കാരനായ ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തി വന്ന പലരെയും എക്സൈസ് പലപ്പോഴായി പിടിച്ചു കേസ് എടുത്തിരുന്നു. ഇവർക്കെല്ലാം കഞ്ചാവ് എത്തിച്ചു നൽകുന്നത് ഒരാൾ തന്നെയാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്കായി.

ഒടുവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ വിരിച്ച വലയിൽ ഇയാൾ കുടുങ്ങുകയായിരുന്നു. മയക്കുമരുന്ന് വില്പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു ഈ ഇരുപത്തിരണ്ടുകാരൻ. ഇയാളുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

സർക്കിൾ ഇൻസ്‌പെക്ടർ സി.പി പ്രവീണിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ്, സുഭാഷ്, ഷിജു, അമൽരാജ്, ഡ്രൈവർ റോഷി വർഗ്ഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


Also Read » കണ്ണൂരിൽ ന്യുജൻ മയക്കുമരുന്നുകളുമായി യുവാവിനെ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു


Also Read » വീടു വാടകയ്ക്ക് എടുത്ത് വൻതോതിൽ ചാരായ നിർമ്മാണം : വരന്തരപ്പിള്ളി സ്വദേശികളായ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു


RELATED

English Summary : The Excise Has Arrested A Youth For Selling Ganja In Changanassery in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.73 MB / This page was generated in 0.0012 seconds.