main

അകാലത്തിൽ പൊലിഞ്ഞ യദുകൃഷ്ണ ഇനിയും നാലു പേരിലൂടെ ജീവിക്കും

| 1 minute Read

2142-1657944115-20220716-092938

കോഴിക്കോട്:അകാലത്തിൽ പൊലിഞ്ഞ യദുകൃഷ്ണ ഇനിയും നാലു പേരിലൂടെ ജീവിക്കും. ചേമഞ്ചേരി ചക്കിട്ടകണ്ടി മാണിക്യത്തിൽ സുരേഷിന്റെ മകൻ പ്ലസ്ടു വിദ്യാർത്ഥി യദുകൃഷ്ണയാണ്(18) നാലു പേർക്ക് പുതുജീവനനേകി യാത്രപറഞ്ഞത്.

ഇക്കഴിഞ്ഞ എട്ടിന് വെങ്ങളം പാലത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

14ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അച്ഛൻ സുരേഷ്, അമ്മ രേഖ, ഇളയ സഹോദരി യാഷിക എന്നിവരടങ്ങിയ കുടുംബം അവയവദാനത്തിന് സന്നദ്ധരായി.

സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടു. തുടർന്ന് യോഗ്യമായ സ്വീകർത്താക്കളെ കണ്ടെത്തി.

അല്ലക്കോട് നിന്നുള്ള 66 വയസ്സുകാരന് കരളും വൃക്കകളിലൊന്ന് കൊണ്ടോട്ടിയിൽ നിന്നുള്ള 40 വയസ്സുകാരനും നൽകി. ഇരുവരുടെയും ശസ്ത്രക്രിയ കോഴിക്കോട്ബേബി മെമ്മോറിയൽ ആശുപത്രിയിൽ പൂർത്തിയാക്കി.
Yadukrishna, who collapsed prematurely, will live through four more people


Also Read » നാലു വയസ്സുകാരിയെ അപ്പാർട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് താഴേക്കെറിഞ്ഞു ; ദന്തഡോക്ടർ കൂടിയായ അമ്മ പോലീസ് കസ്റ്റഡിയിൽ


Also Read » പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് സ്‌റ്റേഷൻ പരിസരത്ത് കുഴഞ്ഞു വീണ് മരിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്തുക്കൾ


RELATED

English Summary : Yadukrishna Who Collapsed Prematurely Will Live Through Four More People in Kerala

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / This page was generated in 0.1533 seconds.