main

ധീര സൈനികൻ K രാജന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ നാടിന്റെ സ്മരണാഞ്ജലി


മാതൃരാജ്യത്തിന് വേണ്ടി ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ ത്യചിച്ച ഹെഡ് കോൺസ്റ്റബിൾ , K രാജന്റെ 23-ാം വീര മൃത്യു ദിനാചരണം ചത്തിയറ ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടേയും ആലപ്പുഴയുടെ സ്വന്തം സൈനിക അർദ്ധ സൈനിക കൂട്ടായ്മ ഗാർഡിയൻസ് ഓഫ് ദ നേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു.

16953-1715396426-images


പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് A സലാം അദ്ധ്യക്ഷനായ ചടങ്ങ് മാവേലിക്കര MLA M S അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ചടങ്ങിൽ , നൂറനാട് ITBP ഇൻസ്പെക്ടർ R ശ്രീകുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ് ജമാൽ , സ്കൂൾ മാനേജർ K N ഗോപാലകൃഷ്ണൻ , ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി , പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വേണു , വൈസ് പ്രസിഡന്റ് ഷൈജ അശോകൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശാന്തി സുഭാഷ് പ്രിൻസിപ്പൾ അശോക് കുമാർ , ഹെഡ്മിസ്ട്രസ്സ് ബബിത, പൂർവ്വ വിദ്യാർത്ഥിയും GNA പ്രതിനിധിയുമായ ക്യാപ്റ്റൻ അജിത്ത് കുമാർ , BSF മലയാളി അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്രൻ, SKT രക്ഷാധികാരി സന്തോഷ് CG, പഞ്ചായത്ത് അംഗങ്ങളായ R ദീപ, എസ് ശ്രീജുതുടങ്ങി നിരവധി പേർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

ആസ്സാമിൽ ഇലക്ഷൻ ഡൂട്ടിക്കിടെ 2001 may 10 ന് ഇലക്ഷന് ശേഷം ബാലറ്റ് ബോക്സുമായി പോയ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ കുഴിബോംബാക്രമണത്തിൽ ആണ് K രാജാൻ ഉൾപ്പടെ നിരവധി സൈനികർ വീരമൃത്യു വരിച്ചത്.

GNA സെക്രട്ടറി ശശി പട്ടോളി മാർക്കറ്റ്, സുരേഷ് ഹരിപ്പാട് , PTA പ്രസിഡൻറ് ഹരികുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


Also Read » വിശിഷ്ട സേവനത്തിന് ശേഷം ജന്മനാട്ടിൽ തിരികെയെത്തിയ സൈനികന് സൈനിക- അർദ്ധസൈനിക കൂട്ടായ്മ ഗാർഡിയൻസ് ഓഫ് ദ നേഷന്റെ ആദരവ്


Also Read » യുഎസ് സൈനികൻ റഷ്യയിൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായി



RELATED

English Summary : A Nation S Tribute To The Immortal Memory Of Brave Soldier K Rajan in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0014 seconds.