main

ജനകീയ കൂട്ടായ്‌മയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം നടത്തി


ചേലേമ്പ്ര: കോൺഗ്രസ്സ് പ്രവർത്തകർ ജനകീയ കൂട്ടായ്‌മയിൽ ചേനാട്ടിൽ ബീനക്ക് വേണ്ടി നിർ മിച്ച ഭവനത്തിൻ്റെ താക്കോൽ ദാനകർമം മുൻമന്ത്രിയും എം എൽ എയുമായ എ പി അനിൽകുമാർ നിർവഹിച്ചു.

17058-1715842676-untitled-3


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പത്ത് വർഷത്തോളം ഷെഡിൽ താമസിച്ചിരുന്ന മഹിള കോൺഗ്രസ്സ് പ്രവർത്തകയായ ബീനക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന നിർമ്മാണ സഹായ സമിതി രൂപീകരിച്ച് ഭവന നിർമ്മാണ പ്രവർത്തി പൂർത്തിയാക്കുകയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ കെ അബ്ദുർറഹ്‌മാൻ അധ്യക്ഷനും ചേലേമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി ദേവദാസ് കൺവീനറും എ ജിതൻ മാഷ് ട്രഷററുമായ ഭവന നിർമാണ സഹായ കമ്മിറ്റിയാണ് വീട് നിർമിച്ചു നൽകിയത്.

അവരുടെ വീട്ടിൽ നടന്ന ചടങ്ങിൽ കെ പി സി സി ജനറൽ സെക്രട്ടറി കെ പി അബ്ദുൽ മജീദ്, ജില്ലാ പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷയും കെപിസിസി ജനറൽ സെക്രട്ടറിയും ആയ ആലിപ്പറ്റ ജമീല, ദേവകി അമ്മ കോളജ് മാനേജർ എം നാരായണൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രവീന്ദ്രകുമാർ ചേലേമ്പ്ര മണ്ഡലം പ്രസിഡണ്ട് ഇ ഐ കോയ , ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടുമായ ബിന്ദു, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സരിത മുൻ മണ്ഡലം പ്രസിഡണ്ട് ഹുസൈൻ കാക്കഞ്ചേരി പെരുവള്ളൂർ ബ്ലോക്ക് പ്രസിഡണ്ട് ഹനീഫ പള്ളിക്കൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അക്ബർ മാസ്റ്റർ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.


Also Read » ഭൗമദിനത്തിൽ ഓക് മലയാളി കമ്യൂണിറ്റി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


Also Read » വിനോദസഞ്ചാരികൾക്ക് നിയന്ത്രണം വേണം ; കാനറി ദ്വീപുകളിൽ ജനകീയ പ്രതിഷേധം



RELATED

English Summary : Handing Over The Keys To The Community Built House in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0010 seconds.