main

കാക്കഞ്ചേരിയിൽ 9 മീറ്റർ താഴ്‌ചയിൽ നിന്ന് കെട്ടിപ്പൊക്കിയ അരികുഭിത്തി രണ്ടിടത്ത് പൊട്ടി : ദേശീയപാതയുടെ ഒരുവശത്ത് മഴയെ തുടർന്ന് മണ്ണിടിച്ചിൽ ; മഴക്കാലം എത്തും മുൻപേ ദുരിതത്തിലായി നാട്ടുകാർ


ചേലേമ്പ്ര: കാക്കഞ്ചേരി ചന്ത നടക്കുന്ന പ്രദേശത്തു പുതിയതായി നിർമിച്ച സർവീസ് റോഡിന്റെ അരികുഭിത്തി രണ്ടിടത്ത് പൊട്ടി അപകടവസ്ഥയിലായി. അശാസ്ത്രീയമായി നിർമാണം നടത്തിയ ഭിത്തി ചിലയിടത്ത് പുറത്തേക്ക് തള്ളിയിട്ടുമുണ്ട്.

17045-1715782325-inshot-20240515-193936014


മഴ കൂടുതൽ കനക്കുന്നതോടെ അരി കുഭിത്തിയുടെ അവസ്‌ഥ കൂടുതൽ പരുങ്ങലിലാകുമെന്ന് സംശയിക്കുന്നവർ ഏറെയാണ്.

കാക്കഞ്ചേരി വളവിൽ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡായി വിനിയോഗിക്കുന്ന പഴയ ദേശീയപാതയുടെ ഒരുവശത്ത് മഴയെ തുടർ ന്ന് മണ്ണിടിച്ചിലുമുണ്ട്.

മണ്ണിടിച്ചിൽ വ്യാപകമായാൽ വാഹന ഗതാഗതം അപകടത്തിലാകും. കാക്കഞ്ചേരി അങ്ങാടിയിൽ ആഴത്തിലൊരുക്കിയ ആറു വരിപ്പാതയിൽ മഴയെ തുടർന്ന് ചെളി നിറഞ്ഞതിനാൽ നിർമാനിർമാണ സാമഗ്രികൾ ഇപ്പോഴും റോഡിൽ കാണാം.

17045-1715782373-img-20240514-wa0017

അതേസമയം, കാക്കഞ്ചേരി വളവിൽ ദേശീയപാതയിൽ നിന്ന് മഴയെ തുടർന്ന് ചന്ത റോഡിലേക്ക് വെള്ളച്ചാട്ടം കണക്കെ വെള്ളം മണിക്കൂറുകളോളം ഒഴുകിയത് പരിഭ്രാന്തി പരത്തി. ചന്ത വളപ്പിലെ ഷെഡുകളിൽ വരെ വെള്ള മെത്തി.

പരിസരത്തെ വീട്ടുകാർക്കും വെള്ളപ്പാച്ചിൽ ബുദ്ധിമുട്ടായി. അധികൃതർ വെള്ളം തിരിച്ചു വിടാൻ ഓട പോലും നിർമിക്കാതിരുന്നതാണ് പ്രശ്നമെന്ന് പരാതിയുണ്ട്

17045-1715782369-img-20240514-wa0014

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കാക്കഞ്ചേരിയിൽ 4 മാസമായി ചൊവ്വാഴ്‌ച ചന്ത പ്രവർത്തിക്കുന്നത് നിർമാണ ഘട്ടത്തിലുള്ള ആറുവരിപ്പാതയിൽ റോഡി നരികെ ചന്ത നടത്തിപ്പിന് സൗകര്യമുണ്ട്.

ചന്ത മുടങ്ങുന്ന ഘട്ടത്തിൽ നിർമാണ കരാർ കമ്പനി പ്രതിനിധികളുടെ അറിവോടെ റോഡിൽ സൗകര്യം ചെയ്യുകയായിരുന്നു.

വാഹന ഗതാഗതത്തിന് ഇരുവശങ്ങളിലും സർവീസ് റോഡുകൾ നിർമിച്ചതിനാൽ നിലവിൽ പ്രശ്‌നമില്ലെങ്കിലും ഭാവിയിൽ ആറുവരിപ്പാത വഴി ഗതാഗതം തുടങ്ങുമ്പോൾ അവിടെ ചന്ത നടത്താനാകില്ല.

17045-1715782377-img-20240515-wa0037

അപ്പോഴേക്കും താഴ്ച‌യിലുള്ള ചന്ത ഭൂമിയിലേക്ക് ദേശീയപാതയിൽ നിന്ന് റോഡ് ലഭിക്കുമെ ന്നാണ് പ്രതീക്ഷ.

കാക്കഞ്ചേരി ചന്ത- പള്ളിയാളി- ചേലൂപ്പാടം ഒന്നേകാൽ കിലോമീറ്റർ റോഡിൽ നിന്ന് എൻ എച്ച് 66ലേക്കും തിരിച്ചുമുള്ള ഗതാഗതം 4 മാസമായി മുടങ്ങി കിടക്കുകയാണ് .

9 മീറ്റർ ഉയരമുള്ള സർവീസ് റോഡ് വന്നതോടെ ഗ്രാമീണ റോഡിലേക്ക് പോകാനും തിരിച്ചു പോരാനും കാൽനടക്കാർക്ക് പോലും കഴിയാതയായി.

ചേലൂപ്പാടത്ത് നിന്ന് മരാമത്ത് റോഡിലേക്കുള്ള എളുപ്പ വഴി അടഞ്ഞതോടെ ഒട്ടേറെ വീട്ടുകാരും ദുരിതത്തിലായി.

പരിസരത്തുള്ളവർ സ്ഥ‌ലം നൽകിയാൽ താഴ്ച്‌ചയിലേക്ക് ദേശീയപാതയിൽ നിന്ന് റോഡ് നിർമിച്ച് പ്രശ്നം പരിഹരിക്കാമെന്ന് നേരത്തെ നിർമാണ കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചെങ്കിലും പിന്നീട് കൂടുതൽ സ്ഥ‌ലം വേണമെന്ന നിലയ്ക്ക് നിർദേശം വന്നതോടെ തുടർനീക്കം പാളി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായ ശേഷം പ്രശ‌നപരിഹാരത്തിന് യോഗം വിളിക്കാൻ കലക്‌ടർക്ക് കത്ത് നൽകാനാണ് പി. അബ്‌ദുൽ ഹമീദ് എ.എൽഎയുടെ നീക്കം.


Also Read » കുടുംബം നാട്ടിൽ നിന്ന് എത്തും മുൻപേ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരണപെട്ടു


Also Read » വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സെവന്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20 ന്RELATED

English Summary : In Kakkanchery The Edge Wall Constructed From A 9 Metre Depth Collapsed At Two Places Landslides Following Rain On One Side Of The National Highway Even Before The Arrival Of The Rainy Season The Locals Are In Distress in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.81 MB / ⏱️ 0.0017 seconds.