main

കലാനിധി - പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം മേയ് 12,13 തീയതികളിൽ തിരുവനന്തപുരത്ത്


തിരുവനന്തപുരം : കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായിരുന്ന പി. ഭാസ്കരന്റെ ജന്മശതാബ്ദി ആഘോഷം കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യൻ ആർട്സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മേയ് 12,13 തീയതികളിൽ തിരുവനന്തപുരം സ്റ്റാച്യു പത്മാകഫേ മന്നം ഹാളിൽ സംഘടിപ്പിക്കും.

16955-1715397845-images


12 നു രാവിലെ 9.30 ന് പി. ഭാസ്കരൻ സ്മൃതി ഗാനാലാപന മത്സരം നടക്കും. സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ ഡോ. ബി. അരുന്ധതി ഉദ്ഘാടനം ചെയ്യും.13 നു വൈകിട്ട് 5.30 ന് പി. ഭാസ്കരൻ സ്മൃതി സന്ധ്യ മുൻ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കലാനിധി പ്രഥമ പി. ഭാസ്കരൻ സ്മൃതി പുരസ്‌കാരം കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷണന് സമർപ്പിക്കും.കലാനിധി ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷയായിരിക്കും.

ഗാനാലാപന മത്സര വിജയികൾക്കുള്ള സമ്മാനദാനം. കാവ്യശ്രേഷ്ഠ പുരസ്‌കാര വിതരണം, കലാനിധി നൃത്ത സംഗീതസഭ (പ്രതിമാസ കലാസംഗമം ) യുടെ ഉദ്ഘാടനം എന്നിവയും നടക്കും.

സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തല, സംഗീത ഗവേഷകൻ രവി മേനോൻ, ചലച്ചിത്ര സംവിധായകൻ ആലപ്പി അഷറഫ്, എൻ എസ് എസ് വൈസ് പ്രസിഡന്റ്‌ എം. സംഗീത്കുമാർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, വഞ്ചിയൂർ പ്രവീൺകുമാർ, പ്രൊഫ. കെ. ജെ. രമാഭായി, ഡോ.എസ്. ഡി. അനിൽകുമാർ, റഹിം പനവൂർ, സുരേഷ് ഒഡേസ, കെ. പി. ഹരികുമാർ, ഗോപൻ ശാസ്തമംഗലം, പ്രദീപ് തൃപ്പരപ്പ്, അനഘ എസ്. നായർ, അലി ഫാത്തിമ തുടങ്ങിയവർ സംസാരിക്കും.7.30 ന് മങ്കൊമ്പ്‌ ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾ കോർത്തിണക്കി സിനിമാ പിന്നണി ഗായകരും കലാനിധി പ്രതിഭകളും ഗാനാർപ്പണം നടത്തും.


Also Read » മെഹ്ഫിൽ ഇന്റർനാഷണൽ സംഘടിപ്പിച്ച യു എ ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ വിജയ പ്രഖ്യാപനവും അവാർഡ് ദാനവും മെയ്‌ 12 ന്


Also Read » താംബരം- കൊച്ചുവേളി പ്രത്യേക എ.സി. തീവണ്ടി മേയ് 16 മുതൽ



RELATED

English Summary : Kalanidhi P Bhaskaran Birth Centenary Celebration On 12th And 13th May In Thiruvananthapuram in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0614 seconds.