main

മണികണ്ഠനും സുന്ദരിയും വീണ്ടും വരും മുച്ചക്ര സ്‌കൂട്ടറിൽ ; മുച്ചക്ര സ്‌കൂട്ടർ അനുവദിക്കാൻ മന്ത്രിയുടെ ഇടപെടൽ


ഭാഗ്യം വിറ്റ് ജീവിക്കുന്ന മാറഞ്ചേരി മുക്കാല സ്വദേശി മണികണ്ഠനും ഭാര്യ സുന്ദരിയും നിർഭാഗ്യത്തിന്റെ ചുഴിയിലായിരുന്നു ഏതാനും നാളുകൾ.

9065-1684890934-screen-short


ഭിന്നശേഷിക്കാരനായ മണികണ്ഠൻ ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവനത്തിനുള്ള വഴി കണ്ടെത്തുന്നത്. ഭർത്താവിന് സഹായമായി ഭാര്യ സുന്ദരിയും എപ്പോഴും കൂടെ കാണും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


അടുത്തിടെ ഇവരുടെ മുച്ചക്ര സ്‌കൂട്ടർ നന്നാക്കാനാവാത്ത വിധം തകരാറിലായതാണ് ഇവരുടെ ഉപജീവനമാർഗത്തിന് വിലങ്ങു തടിയായി മാറിയത്.

പുതിയ സ്‌കൂട്ടർ ലഭിക്കാൻ പലയിടങ്ങളിലും കയറിയിറങ്ങിയെങ്കിലും നേരത്തെ സ്‌കൂട്ടർ ലഭിച്ച കാരണത്താൽ പരിഗണിച്ചില്ല. ഇതിനെ തുടർന്നാണ് പൊന്നാനിയിലെ താലൂക്ക്തല അദാലത്തിൽ ആവശ്യവുമായി മണികണ്ഠനും ഭാര്യയും മന്ത്രി വി. അബ്ദുറഹിമാന് മുന്നിലെത്തുന്നത്.

ഇവരുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയ മന്ത്രി ഇവർക്ക് മുച്ചക്ര സ്‌കൂട്ടർ അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു. പൊന്നാനിയിലെ ഭാഗ്യാന്വേഷികൾക്ക് മുന്നിൽ ഭാഗ്യത്തിന്റെ കടലാസുമായി മണികണ്ഠനും സുന്ദരിയും ഇനിയും സ്‌കൂട്ടറിലെത്തും.


Also Read » മന്ത്രിയുടെ ഇടപെടലിൽ പ്രശ്നം പരിഹരിച്ചു ; വെടിക്കെട്ട് നടത്താൻ തയ്യാറായി തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങൾ


Also Read » പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാർക്ക് പ്രവേശനമില്ല : ഇപ്പോഴും വിവേചനം നേരിടുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ



RELATED

English Summary : Manikandan And Sundari Will Come Again On A Three Wheeler Minister S Intervention To Allow Three Wheeler Scooter in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0918 seconds.