main

ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ പുണ്യകാലത്തിന് നാളെ തുടക്കമാകും


ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ പുണ്യകാലത്തിന് നാളെ തുടക്കമാകും.

പ്രാതഃസ്നാനം, വിഷ്ണു ഭജനം, വിഷ്ണു ക്ഷേത്രദർശനം, ദാനം എന്നിവയ്ക്കു പ്രാധാന്യമേറുന്ന വൈശാഖത്തിൽ ഗുരുവായൂർ ദർശനത്തിനു വൻ തിരക്കാകും ഉണ്ടാകുക .

16931-1715152247-inshot-20240508-123858335


ക്ഷേത്രം ആധ്യാത്മിക ഹാളിൽ തുടർച്ചയായി 4 സപ്താഹങ്ങൾ നടക്കും. ആദ്യത്തേത് ഇന്നു മാഹാത്മ്യ പാരായണത്തോടെ ആരംഭിക്കും.

ആചാര്യൻ പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരിയാണ്.

വൈശാഖത്തിൽ മേൽപുത്തൂർ ഓഡിറ്റോറി യത്തിൽ നാളെ മുതൽ രാത്രി 7ന് ദേവസ്വത്തിന്റെ ഭക്തിപ്രഭാഷണം ഉണ്ടാകും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഡോ. വി.അച്യു തൻകുട്ടി ആദ്യ പ്രഭാഷണം നടത്തും. 12ന് ശ്രീശങ്കരജയന്തിദിനത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ പ്രഭാഷണം നടത്തും.

ബലരാമ ജയന്തിയും പരശുരാമ ജയന്തിയും കൂടിയായ അക്ഷയതൃതീയ വെള്ളിയാഴ്ചയാണ്.

12ന് ശ്രീശങ്കര ജയന്തി, 20ന് വൈശാഖ ശുക്ല ദ്വാദശി, 22ന് നരസിംഹജയന്തി 23ന് ബു ദ്ധപൂർണിമ എന്നിവ മറ്റു വിശേ ഷദിനങ്ങൾ. ജൂൺ 6ന് വൈശാഖം സമാപിക്കും.

അക്ഷയതൃതീയനാളിൽ ക്ഷേത്രം കഴകക്കാരുടെ വകയായി കാലത്തും ഉച്ച കഴിഞ്ഞും മേളത്തോടെ കാഴ്ചശീവേലി നടക്കും.

കാലത്ത് ഗുരുവായൂർ ശശിമാരാരും ഉച്ചകഴിഞ്ഞ് കോട്ടപ്പടി സന്തോഷ് മാരാരും മേളത്തിനു പ്രമാണം നിൽക്കും.

രാത്രി വിള ക്കെഴുന്നള്ളിപ്പിന് 4 ഇടയ്ക്ക, 4 നാഗസ്വരം എന്നിവയോടെ വിശേഷാൽ വിളക്കാചാര പ്രദക്ഷിണം.

സന്ധ്യയ്ക്ക് കടവല്ലൂർ ബാലമുരളിയുടെ തായമ്പക എന്നിവയുണ്ടാകും .


Also Read » വൈശാഖ മാസ തിരക്ക് : മെയ് 18 മുതൽ ജൂൺ 6 വരെ സ്പെഷ്യൽ ദർശന നിയന്ത്രണം


Also Read » ഗുരുവായൂർ വൈശാഖം : ആദ്യ 4 ദിവസവും റെക്കോർഡ് തിരക്ക് ; വഴിപാട് വരുമാനം 3 കോടി രൂപ



RELATED

English Summary : Vaisakha Punya Kalam Will Begin At Guruvayur Temple Tomorrow in Local


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0573 seconds.