ദിനൂപ് ചേലേമ്പ്ര | | 1 minute Read
അടുത്ത 24 മണിക്കൂറിനുള്ളിൽ ചെന്നൈയിലും സമീപ ജില്ലകളിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ആർഎംസി) അറിയിച്ചു.
പലയിടത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പറയുന്നത് . നവംബർ 24 വരെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
തമിഴ്‌നാട്ടിലെ തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുച്ചേരി, കാരയ്ക്കൽ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Also Read » അടുത്ത രണ്ട് ദിവസത്തേക്ക് ചെന്നൈയിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Also Read » ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം : അടുത്ത നാലു ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത
English Summary : Chennai Coastal Districts Likely To Receive Heavy Rainfall In Next 24 Hours in Metro News