Entertainment desk | | 1 minute Read
തെന്നിന്ത്യൻ സൂപ്പർ താരം ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും മകൻ യാത്ര ലൈസൻസും ഹെൽമറ്റുമില്ലാതെ യാത്ര ചെയ്തത് വലിയ വിവാദമായതിന് പിന്നാലെ നടപടിയുമായി തമിഴ്നാട് പോലീസ്. 1000 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
തെന്നിന്ത്യൻ താരം ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം പോയസ് ഗാര്‍ഡനില്‍ അടുത്തടുത്ത വീടുകളിലാണ് ധനുഷും ഐശ്വര്യയും താമസിക്കുന്നത്.
രണ്ട് മക്കൾക്കും അമ്മയുടെ അടുത്തേക്ക് പോയിവരാനുള്ള സൌകര്യത്തിനാണ് ധനുഷ് പോയസ് ഗാര്‍ഡനില്‍ പുതിയ അപ്പാർട്ട്മെന്റ് പണിതത്.
ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകൻ യാത്രയുടെ ബൈക്ക് റൈഡ് ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. പോയസ് ഗാർഡനിലുള്ള രജിനികാന്തിന്റെ വീട്ടിൽ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് ആർവൺഫൈവ് ബൈക്കിൽ സഞ്ചരിച്ചത്.
മകന് പതിനെട്ട് വയസ്സ് ആവാത്തത് കൊണ്ടും ഹെൽമറ്റ് വെക്കാത്തതുകൊണ്ടും നിരവധി വിമർശനങ്ങളായിരുന്നു താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നത്.
ബൈക്ക് ഓടിക്കുമ്പോൾ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ അസിസ്റ്റന്റ് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.
വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും നിയമപരമായി ഇതുവരെയും ബന്ധം വേർപ്പെടുത്തിയിട്ടില്ല. ധനുഷിനൊപ്പവും ഐശ്വര്യയ്ക്കൊപ്പവും മാറി മാറി താമസിച്ചാണ് ഇരുവരുടെയും മക്കൾ വളരുന്നത്.
Also Read » നികുതി നിരക്ക് കുത്തനെ വർധിപ്പിച്ചു ; ചെന്നൈയിൽ വാഹന രജിസ്‌ട്രേഷൻ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്
Also Read » ചെന്നൈയിൽ സ്വന്തമായി വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇരുട്ടടി ; കെട്ടിട ലൈസൻസ് ഫീസ് 100% വർധിക്കും
English Summary : Dhanush S Son S Bike Ride Without License Tamil Nadu Police Has Imposed A Fine in Metro News