ഗൾഫ് ഡെസ്ക് | | 1 minute Read
ബെംഗളൂരു : ജോലി വാഗദ്ാനംചെയ്ത് ഒട്ടേറെ പേരിൽനിന്ന് പണം തട്ടുകയും വിദേശവിനിമയച്ചട്ടം ലംഘിക്കുകയും ചെയ്ത മൊബൈൽ ആപ്പ് കമ്പനിയുടെ 6.5 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി.
ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിൽ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘കീപ്പ് ഷെയറർ’ എന്ന ആപ്പിനന്റെയും ഇവരുടെ സഹോദരസ്ഥാപനങ്ങളുടെയും സ്വത്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തുക്കളിൽ 71.3 ലക്ഷം മൂല്യമുള്ള ബിറ്റ് കോയിനുകളും ഉൾപ്പെടും.
ഒരു വർഷംമുമ്പ് ബെംഗളൂരു സൈബർ ക്രൈം പോലീസാണ് ആപ്പിനെതിരേ കേസ് രജിസ്റ്റർചെയ്തത്. ജോലി വാഗ്ദാനംചെയ്ത് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ വാങ്ങുകയും പിന്നീട് ജോലി നൽകാതെ കബളിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസെടുത്തത്.
എന്നാൽ തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറൻസിയുടെ രൂപത്തിൽ ചൈനയിലെ വിവിധ കമ്പനികളിൽ നിക്ഷേപിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേസ് ഇ.ഡി. ഏറ്റെടുക്കുകയായിരുന്നു.
Also Read » മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ഇന്ന് മുതൽ
Also Read » "ലോൺ ആപ്പ് ചതിക്കുഴികളിൽ പെട്ട് പൊലിയുന്ന ജീവനുകൾ "
English Summary : Enforcement Directorate in Metro News