main

എൻജിനീയറിങ് വിദ്യാർഥിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി



ബെംഗളൂരു: മൈസൂരു റോഡിൽ കെങ്കേരിക്ക് സമീപമുള്ള സ്വകാര്യ കോളജിലെ എൻജിനീയറിങ് വിദ്യാർഥിയായ 21കാരനെ ശനിയാഴ്ച ഉച്ചയോടെ ജിഗാനി തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

17009-1715571074-images


ജിഗാനി ടൗണിലെ താമസക്കാരനും മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ അമൃതേഷ് പാണ്ഡെയാണ് മരിച്ചത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പാണ്ഡെ കഴിഞ്ഞ ആറ് മാസമായി ക്ലാസിൽ എത്തിരുന്നില്ല. വേനലവധിക്ക് നാട്ടിലെത്തിയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പിതാവ് വിജയ് ശങ്കർ റെഡ്ഡി കോളേജിൽ പോവാത്തതിന് പാണ്ഡെയെ ശകാരിച്ചിരുന്നു. പാണ്ഡെ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

ജിഗാനി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


Also Read » സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി ; പിതാവിൻ്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി


Also Read » കർണാടക ഹൈക്കോടതിയിലെ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി ; അസ്വാഭാവിക മരണത്തിന് കേസെടുത്തു



RELATED

English Summary : Engineering Student Found Dead In Lake in Metro News


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0012 seconds.