ഗൾഫ് ഡെസ്ക് | | 1 minute Read
ചെന്നൈ : മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജെ.ജയലക്ഷ്മി രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. അഖിലേന്ത്യാ എംജിആർ മുന്നേറ്റ കഴകം എന്ന പാർട്ടിയുടെ ചിഹ്നമായി ‘ഇരട്ട റോസാപ്പൂവ്’ അനുവദിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടുമെന്നു ജയലക്ഷ്മി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ലെന്നും 39 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നുംഅറിയിച്ചു. അണ്ണാഡിഎംകെയ്ക്കെതിരെയാണ് പ്രധാന മത്സരം.
ജയ തന്റെ മാതാവാണെന്നു തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്കു തയാറാണെന്നും ജയലക്ഷ്മി പറഞ്ഞു. ജയലളിത മുഖ്യമന്ത്രിയായിരിക്കെയും അസുഖബാധിതയായപ്പോഴും ആശുപത്രിയിലായപ്പോഴും താൻ നേരിൽ കണ്ടിരുന്നു.
ജയലളിത ഉപയോഗിച്ച വസ്ത്രങ്ങളും ഡയറിയും തന്റെ പക്കലുണ്ടെന്നും അവർ അവകാശപ്പെട്ടു.
Also Read » പാര്‍ട്ടി കൊടി വിടാതെ ഭീമന്‍ രഘു ; സിനിമയുടെ പ്രമോഷനും ഭീമന്‍ രഘു എത്തിയത് പാര്‍ട്ടി കൊടിയുമായി
Also Read » ആലുവയിലെ പീഡനം: പ്രതി നാട്ടുകാരൻ തന്നെയെന്ന് പൊലീസ്
English Summary : Jayalakshmi Will Prove Proof I Am Jayalalitha Daughter in Metro News