ഗൾഫ് ഡെസ്ക് | | 1 minute Read
ചെന്നൈ : വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപവീതം നൽകുന്ന 'കലൈജ്ഞർ മഗളിർ ഉരുമൈ' പദ്ധതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
ഡി.എം.കെ. സ്ഥാപകൻ സി.എൻ. അണ്ണാദുരൈയുടെ ജൻമദിനത്തിൽ കാഞ്ചീപുരം പച്ചയ്യപ്പാസ് കോളേജ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് സ്ത്രീകളുടെ ഹർഷാരവങ്ങൾക്കിടയിലാണ് തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി പദ്ധതിക്കുവേണ്ടി തയ്യാറാക്കിയ എ.ടി.എം. കാർഡുകൾ വിതരണം ചെയ്തത്.
കാഞ്ചീപുരം നഗരസഭാകേന്ദ്രത്തിൽ അണ്ണാദുരൈ പ്രതിമയിൽ മാല ചാർത്തുകയും അണ്ണാസ്മാരക ഭവനം സന്ദർശിക്കുകയും ചെയ്തശേഷമാണ് സ്റ്റാലിൻ ചടങ്ങിനെത്തിയത്.
തന്റെ സർക്കാർ ഒട്ടേറെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടൈങ്കിലും ഇത്രയും സന്തോഷം തന്ന പദ്ധതി വേറെയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു.
കാഞ്ചീപുരത്തുനടന്ന സംസ്ഥാനതല ചടങ്ങിൽ മന്ത്രി ടി.എം. അൻപരശൻ, കാഞ്ചീപുരം എം.പി. ജി. സെൽവം, എം.എൽ.എ.മാരായ സി.വി.എം.പി. ഏഴിലരശൻ, കെ. സുന്ദർ, കെ. സെൽവപെരുന്തുഗൈ, ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ, ധനകാര്യ സെക്രട്ടറി ടി. ഉദയചന്ദ്രൻ, കാഞ്ചീപുരം ജില്ലാ കളക്ടർ കലൈസെൽവി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
Also Read » ജീവസുറ്റ ത്രിമാന മാതൃകകളുമായി മൂന്നാറിൽ നീലക്കുറിഞ്ഞി പദ്ധതിയ്ക്ക് തുടക്കമായി
Also Read » വീട്ടുമുറ്റത്ത് ഇറച്ചിക്കോഴികളെ വളർത്തിയെടുക്കുന്ന “പ്രതീക്ഷ” പദ്ധതിയ്ക്ക് തുടക്കമായി
English Summary : Kalaignar Magalir Urimai Scheme in Metro News