വെബ് ഡെസ്ക്ക് | | 1 minute Read
കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി നിയോജക മണ്ഡലം യോഗം പ്രസിഡന്റ് ജിബി കെ ആർ നായരുടെ അധ്യക്ഷതയിൽ ചോക്കസാന്ദ്ര കെ എം ഇ എസ്സ് സി ഹാളിൽ നടന്നു . ജനറൽ സെക്രട്ടറി ടോമി ജോർജ് സ്വാഗതം പറഞ്ഞു .
വരുന്ന ബി ബി എം പി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുവാൻ കെ എം സി വാർ ഡുകമ്മറ്റികളുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കും .
കെ എം സി യുടെ നേതൃത്വത്തിൽ സ്ത്രീ ശക്തി സൊസൈറ്റികൾ ഉടൻ രൂപീകരിക്കും അതിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് .
കെ എം സി യുടെ കലാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നവംബറിൽ നടത്തും . യോഗം സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ഉൽഘാടനം ചെയ്തു .
ഭാരവാഹികളായ ജേക്കബ് മാത്യു , നന്ദകുമാർ കൂടത്തിൽ , ഷാജി ജോർജ് , ശിവൻകുട്ടി , ജസ്റ്റിൻ ജെയിംസ് , സിബി പയ്യപ്പള്ളി , ഷാജു മാത്യു , ഷാജി കെ ജോർജ് , ഷേർലി തോമസ് , സിന്ധു പ്രശാന്ത് , സുമ , മേഴ്‌സി , സിനി , ജെഫിൻ എന്നിവർ സംസാരിച്ചു .
ചോക്കസാന്ദ്ര വാർഡ് പ്രെസിഡന്റായി മേഴ്‌സി വർഗീസിനെ യോഗം തിരഞ്ഞെടുത്തു .
Also Read » പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടക്കുന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ അഞ്ച് മലയാളികൾ മത്സര രംഗത്ത്.
Also Read » തമിഴ് നാട് മലയാളി കോൺഗ്രസ് പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഒക്ടോബർ 28 ന്
English Summary : Karnataka Malayali Congress in Metro News