വെബ് ഡെസ്ക്ക് | | 1 minute Read
ബെംഗളൂരു : മലയാളം മിഷൻ കർണാടകചാപ്റ്റർ അഞ്ചാമത് പഠനോത്സവം ബെംഗളൂരുവിലും മൈസൂരിലുമായി 26-ന് നടക്കും. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിലായി 400 കുട്ടികൾ പങ്കെടുക്കും.
വിവിധ പഠനകേന്ദ്രങ്ങളിൽനടന്ന മാതൃകാ പഠനോത്സവത്തിൽ യോഗ്യത നേടിയവരുമായ കുട്ടികളെയാണ് സംസ്ഥാനതല പഠനോത്സവത്തിൽ പങ്കെടുപ്പിക്കുക. മൂന്ന് പാഠ്യപദ്ധതികൾക്കും വിദഗ്ധ അധ്യാപകർ നയിക്കുന്ന മുന്നൊരുക്ക പരിശീലനക്ലാസുകൾ പൂർത്തിയായി വരുന്നു.
ബെംഗളൂരു വിമാനപുര കൈരളീ നിലയം സ്കൂളിൽ രാവിലെ 8.30-ന് തുടങ്ങും. എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം പ്രധാന നിരീക്ഷകനായി പങ്കെടുക്കും.
മൈസൂരുവിൽ ഡി. പോൾ പബ്ലിക് സ്കൂളിൽ രാവിലെ 8.30-ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോമിഷ് ഉദ്ഘാടനം ചെയ്യും. ചെണ്ടമേളവും നാടൻപാട്ടും മറ്റ് ദൃശ്യകലകളും പഠനോത്സവത്തിന്റെ ഭാഗമായൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Also Read » തമിഴ് നാട് ചാപ്റ്റർ മലയാളം മിഷൻ പഠനോത്സവം 2023 നാളെ നവംബർ 19ന്
Also Read » മലയാളം പഠിതാവായി 'വേല' ചിത്രത്തിലെ താരം
English Summary : Malayalam Mission Karnataka in Metro News