ദിനൂപ് ചേലേമ്പ്ര | | 1 minute Read
മലയാളം മിഷൻ തമിഴ് നാട് ചാപ്റ്റർ സംഘടിപ്പിക്കുന്ന പഠനോത്സവം 2023 നാളെ നവംബർ 19ന് ഞായറാഴ്ച സംസ്ഥാനത്തിൻ്റെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
ചെന്നൈ , ട്രിച്ചി , കൽപ്പാക്കം , ഹൊസൂർ , ഈറോഡ് , കൂടംകുളം എന്നീ കേന്ദ്രങ്ങളിൽ നടക്കുന്ന പഠനോത്സവത്തിൽ അഞ്ഞൂറിൽ പരം പഠിതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചെന്നൈയിൽ മദ്രാസ് കേരള സമാജത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . രാവിലെ 8.30 ന് ആരംഭിക്കുന്ന പരിപാടിയിൽ നഗരത്തിലെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നായി നൂറു കണക്കിന് പഠിതാക്കൾ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.
Also Read » മലയാളം മിഷൻ കർണാടകചാപ്റ്റർ അഞ്ചാമത് പഠനോത്സവം നവംബർ 26-ന്
Also Read » കെ എം സി സി തമിഴ് നാട് കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നവംബർ 23ന് ട്രിച്ചിയിൽ
English Summary : Malayalam Mission Tamilnad Chapter Chennai News in Metro News