Entertainment desk | | 1 minute Read
ചെന്നൈ : അടുത്തിടെ പുറത്തിറങ്ങിയ 'വേല' എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിച്ച നമൃത ഇപ്പോൾ മലയാളം എഴുതിയും വായിച്ചും പഠിക്കുകയാണ് .
മറുനാടൻ മലയാളികളെ മാതൃഭാഷ പഠിപ്പിക്കുന്ന കേരള സർക്കാരിന്റെ മലയാളംമിഷൻ ക്ലാസിൽ ചേർന്നാണ് തമിഴ്‌നാട്ടുകാരിയായ നമൃത മലയാളം പഠിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന മലയാളംമിഷൻ പരീക്ഷയിൽ മറ്റ് മലയാളി വിദ്യാർത്ഥികൾക്കൊപ്പം ആത്മവിശ്വാസത്തോടെയാണ് നമൃത പരീക്ഷ എഴുതിയത്.
വേല സിനിമയുടെ ചിത്രീകരണം പൂർത്തിയായശേഷം മലയാള ഭാഷാപഠനത്തിലും ഹരിശ്രീ കുറിക്കാൻ തീരുമാനിക്കുകയായിരുന്നു. മലയാളം മിഷനിലെ ആദ്യ കോഴ്‌സായ കണിക്കൊന്നയുടെ പരീക്ഷയാണ് എഴുതിയത്.
ചെന്നൈയിൽ മലയാളി ക്ലബ് നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിലെ അധ്യാപിക സവിതാ ജോണിന്റെ അടുത്താണ് കഴിഞ്ഞ ഡിസംബറിൽ ഭാഷ പഠിക്കാൻ എത്തിയത്. തമിഴ് വെബ് സീരീസുകളിലും പരസ്യചിത്രങ്ങളിലും സജീവമായതിനാൽ ഷൂട്ടിങ് മൂലം പലപ്പോഴും ക്ലാസ് മുടങ്ങി.
മലയാള സിനിമയുമായി അടുപ്പം ഊട്ടിയുറപ്പിക്കാൻ ഭാഷാ പഠനം സഹായിക്കുമെന്ന് നമൃത വിശ്വസിക്കുന്നു. അച്ഛൻ ഭാനുപ്രകാശും സഹോദരൻ രാജും സിനിമ, സീരിയൽ താരങ്ങളാണ്.
Also Read » മലയാളം മിഷൻ കർണാടകചാപ്റ്റർ അഞ്ചാമത് പഠനോത്സവം നവംബർ 26-ന്
Also Read » തമിഴ് നാട് ചാപ്റ്റർ മലയാളം മിഷൻ പഠനോത്സവം 2023 നാളെ നവംബർ 19ന്
English Summary : Namitha Tamil Actress Wrote Malayalam Mission Kanikonna Exam in Metro News